തിരിച്ചടികള്‍ ഇങ്ങനെയുണ്ടോ, ഭുവനേശ്വര്‍ കുമാറില്‍ നിന്ന് കോഹ്‌ലി ഇത് പ്രതീക്ഷിച്ചില്ല

ഭുവനേശ്വര്‍ കുമാര്‍ ടീം ഇന്ത്യയില്‍ നിന്നും പുറത്ത് - കാരണം ഇതാണ്

  india newzeland , bhuvneshwar kumar , virat kohli , team india , third test , ഇന്ത്യ ന്യൂസിലന്‍ഡ് ടെസ്‌റ്റ് , ഭുവനേശ്വര്‍ കുമാര്‍ , ശര്‍ദുല്‍ താക്കൂര്‍ , വിരാട് കോഹ്‌ലി , ഇന്ത്യന്‍ ക്രിക്കറ്റ്
കൊല്‍ക്കത്ത| jibin| Last Modified വ്യാഴം, 6 ഒക്‌ടോബര്‍ 2016 (15:03 IST)
പുറം വേദനയെത്തുടര്‍ന്ന് ന്യൂസിലന്‍ഡിനെതിരെയുളള മൂന്നാം ടെസ്റ്റില്‍ നിന്നും ഇന്ത്യന്‍ പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിനെ ഒഴിവാക്കി. ഭുവനേശ്വറിന് പകരം മീഡിയം പേസര്‍ ശര്‍ദുല്‍ താക്കൂറിനെ ടീമില്‍ ഉള്‍പ്പെടുത്തിയെന്ന് ബിസിസിഐ വാര്‍ത്ത കുറിപ്പിലൂടെ വ്യക്തമാക്കി.

മൂന്നാം ടെസ്‌റ്റില്‍ നിന്ന് ഭുവനേശ്വര്‍ പുറത്തായതോടെ ഇന്ത്യക്ക് തിരിച്ചടിയായി. ചിക്കുന്‍ ഗുനിയ ബാധിച്ചതിനേത്തുടര്‍ന്ന്
ഇഷാന്ത് ശര്‍മ്മ ടീമില്‍ നിന്ന് ഒഴിവായിരുന്നു. ഭുവനേശ്വറും പുറത്തായതോടെ നായകന്‍ വിരാട് കോഹ്‌ലിക്ക് തിരിച്ചടിയുണ്ടാകും.

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്‌റ്റിലെ വിജയത്തിന് നിര്‍ണായക പങ്കാണ് ഭുവനേശ്വര്‍ വഹിച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ ഭുവനേശ്വര്‍ ഇന്ത്യയ്ക്ക് 112 റണ്‍സിന്റെ ലീഡ് സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

മഹാരാഷ്ട്രയില്‍ നിന്നുളള മീഡിയം പേസറാണ് ശര്‍ദുല്‍ താക്കൂര്‍. ഇന്ത്യന്‍ ജേഴ്‌സി അണിയാത്ത താരമായ താക്കൂര്‍ വെസ്‌റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ടീമിലുണ്ടായിരുന്നുവെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.

ഭുവനേശ്വര്‍ കുമാര്‍ പുറത്തായതോടെ ഉഷേഷ് യാധവും മുഹമ്മദ് ഷമ്മിയുമായിരിക്കും മൂന്നാം ടെസ്റ്റില്‍ ടീം ഇന്ത്യയുടെ പേസ് ആക്രമണത്തിന് നേതൃത്വം നല്‍കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :