കാൺപൂർ|
jibin|
Last Modified തിങ്കള്‍, 26 സെപ്റ്റംബര്‍ 2016 (13:25 IST)
ന്യൂസിലൻഡിനെ 197 റൺസിന് തകർത്ത്
ടീം ഇന്ത്യ അഞ്ഞൂറാം ടെസ്റ്റ് അവിസ്മരണീയമാക്കി. 434 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ കിവീസ് 236 റൺസിന് എല്ലാവരും പുറത്തായി. 35.3 ഓവറിൽ 132 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തി ആർ അശ്വിന് മുന്നിലാണ് കിവികളെ തവിടുപൊടിയാക്കിയത്.
4ന് 93 റൺസ് എന്നനിലയിലാണ് അവസാന ദിനമായ ഇന്ന് ന്യൂസീലൻഡ് ബാറ്റിങ് തുടങ്ങിയത്. എന്നാല്‍ അശ്വിന്റെ സ്പിന്‍ മികവിന് മുന്നില്‍ പകച്ച പോയ ന്യൂസിലന്‍ഡ്
ഉച്ചഭക്ഷണത്തിന് ശേഷം പുറത്താകുകയായിരുന്നു. ലൂക്ക് റോഞ്ചി (80), മിച്ചേൽ സാന്റ്നർ (71) എന്നിവർ മാത്രമാണ് കീവികളുടെ നിരയിൽ അൽപമെങ്കിലും പൊരുതിയത്.
ബിജെ വാട്ലിംഗ് (18), മാർക്ക് ഗ്രയ്ഗ് (1), സോദി (17), നീൽ വാഗ്നർ (0) എന്നിവർക്ക് പൊരുതാൻ പോലും കഴിഞ്ഞില്ല. സ്കോർ ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 318, രണ്ടാം ഇന്നിംഗ്സ് 377/5 ഡിക്ലയേർഡ്. ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സ് 262, രണ്ടാം ഇന്നിംഗ്സ് 236.
37മത് ടെസ്റ്റ് കളിക്കുന്ന അശ്വിന് ടെസ്റ്റ് ക്രിക്കറ്റില്‍ വേഗത്തില്‍ 200 വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ബോളറായി. കിവീസ് ക്യാപ്റ്റൻ വില്യംസിനെ വീഴ്ത്തിയാണ് അശ്വിൻ ചരിത്രം കുറിച്ചത്. ഒസീസ് ലെഗ്സ്പിന്നർ ക്ലാരീ ഗ്രിമെറ്റാണ് വേഗതയേറിയ 200 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ അശ്വിന് മുന്നിലുള്ള താരം. 36 മൽസരങ്ങളിൽ നിന്നായിരുന്നു നേട്ടം. 38 മത്സരങ്ങളില്‍ നിന്നായി ഈ നേട്ടം സ്വന്തമാക്കിയ ഓസ്ട്രേലിയയുടെ ഡെന്നീസ് ലില്ലിയേയും പാകിസ്ഥാന്റെ വഖാര്‍ യൂനിസിനേയും മറികടന്നാണ് അശ്വിന് പട്ടികയിൽ രണ്ടാമതെത്തിയത്.