പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കണോ ?; നിലപാടറിയിച്ച് അക്തര്‍

 shoaib akhtar , pulwama attack , pakistan , india , ഷൊയ്‌ബ് അക്തര്‍ , ഇന്ത്യ , പാകിസ്ഥാന്‍ , ലോകകപ്പ്
കറാച്ചി| Last Modified വെള്ളി, 22 ഫെബ്രുവരി 2019 (15:04 IST)
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരം ബഹിഷ്കരിക്കാന്‍ ഇന്ത്യക്ക് അവകാശവുമുണ്ടെന്ന് മുന്‍ പാക് പേസര്‍ ഷൊയ്‌ബ് അക്തര്‍.

ആക്രമണത്തിന് ഇരയായത് ഇന്ത്യയാണ്. അതിനാല്‍ പാകിസ്ഥാനെതിരെ കളിക്കേണ്ടെന്ന് തീരുമാനിക്കാനുള്ള അവകാശം അവര്‍ക്കുണ്ട്. അപലപനീയമായ കാര്യമാണ് പുല്‍‌വാമയില്‍ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലുണ്ടായ ആക്രമണത്തില്‍ പങ്കില്ലെന്ന പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നിലപാടിനോട് യോജിക്കുന്നു. പ്രധാനമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്കും നിലപാടുകള്‍ക്കും ഒപ്പം നില്‍ക്കുകയാണ് താനും. അതാണ് ഞങ്ങളുടെ കടമയെന്നും അക്തര്‍ പറഞ്ഞു.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരം ബഹിഷ്‌കരിക്കണമെന്ന ആവശ്യം ഇന്ത്യയില്‍ ശക്തമാണ്. നിരവധി താരങ്ങള്‍ ഈ അഭിപ്രായത്തെ പിന്തുണച്ചും തള്ളിയും രംഗത്ത് എത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :