ഇന്ത്യ - പാകിസ്ഥാന്‍ മത്സരം: ഐസിസിക്ക് ആശ്വാസമായി ഗാവസ്‌കറുടെ വാക്കുകൾ, അമ്പരപ്പോടെ രാജ്യം

Last Modified വെള്ളി, 22 ഫെബ്രുവരി 2019 (08:42 IST)
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരം ബഹിഷ്‌കരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഒരു വിഭാഗം ആരാധകരെ സന്തോഷിപ്പിക്കയും മറ്റൊരു പക്ഷത്തെ നിരാശപ്പെടുത്തുന്നതുമാണ് ഈ ആവശ്യം.

പാകിസ്ഥാനെതിരെ കളിക്കരുത് എന്ന് പ്രമുഖരടക്കം പലരും പറയുമ്പോൾ വ്യത്യസ്തമാകുന്നത് മുൻ ഇന്ത്യൻ നായകനും ക്രിക്കറ്റ് കമന്റേറ്ററുമായ സുനിൽ ഗാവസ്കറുടെ നിലപാടാണ്. പാക്കിസ്ഥാനെതിരായ മൽസരത്തിൽനിന്ന് പിൻമാറിയാൽ നഷ്ടം ടീമിനു തന്നെയായിരിക്കുമെന്ന് മുന്നറിയിപ്പു നൽകി.

മൽസരം ബഹിഷ്കരിച്ച് രണ്ടു പോയിന്റ് എതിരാളികൾക്കു സമ്മാനിക്കുന്നതിനു പകരം, കളിച്ചു തോൽപ്പിച്ച് അവരുടെ മുന്നേറ്റം തടയണമെന്നാണ് സുനിൽ ഗാവാസ്കർ പറയുന്നത്. മൽസരത്തിൽനിന്ന് പിൻമാറണമെന്ന ആവശ്യമുയർത്തി മുൻ താരം ഹർഭജൻ സിങ്, ഗാംഗുലി തുടങ്ങിയവർ രംഗത്ത് വന്നതിനു പിന്നാലെയാണ് ഇവരിൽ നിന്നെല്ലാം വ്യത്യസ്തമായ നിലപാട് ഗാവാസ്കർ സ്വീകരിച്ചത്.

‘പാക്കിസ്ഥാനെതിരായ മൽസരത്തിൽ കളിക്കുന്നില്ലെന്ന് ഇന്ത്യ തീരുമാനിച്ചാൽ ആരാണു ജയിക്കുക? ഒരു സംശയവും വേണ്ട, പാക്കിസ്ഥാൻ തന്നെ. കാരണം, കളത്തിലിറങ്ങാതെ അവർക്കു രണ്ടു പോയിന്റാണ് ഇതിലൂടെ ലഭിക്കുന്നത്’- ഗാവാസ്കർ പറഞ്ഞു.

കേന്ദ്രസർക്കാർ ആവശ്യപ്പെട്ടാൽ പാകിസ്ഥാനെതിരായ മൽസരത്തിൽനിന്ന് പിൻമാറുമെന്ന് ബിസിസിഐയിലെ ഒരു ഉന്നതന്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

പാകിസ്ഥാനെതിരെ കളിക്കണ്ട ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഭീകരാക്രമണത്തെ അപലപിക്കാന്‍ പോലും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തയ്യാറാവത്ത സാഹചര്യത്തില്‍ എന്തിന് ക്രിക്കറ്റ് കളിക്കണമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

മത്സരത്തില്‍ നിന്നും പിന്മാറുമോ എന്ന കാര്യത്തില്‍ ഇരു രാജ്യങ്ങളും നിലപാട് വ്യക്തമാക്കിയിട്ടില്ലെന്ന് ഐസിസി സിഇഒ ഡേവിഡ് റിച്ചാർഡ്സൻ പറഞ്ഞു. ജനങ്ങളെ ഒന്നിപ്പിക്കാനുള്ള കഴിവ് ക്രിക്കറ്റിനുണ്ട്. നിലവിലെസാഹചര്യങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?
സഞ്ജു സാംസണിനെ ഇമ്പാക്ട് പ്ലെയറായി ഉപയോഗിക്കുന്നതിനാല്‍ ശുഭം ദുബെ പ്ലേയിംഗ് ഇലവനില്‍ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍
മെഗാ താരലേലത്തില്‍ 5.75 കോടിക്കാണ് ആര്‍സിബി ക്രുണാല്‍ പാണ്ഡ്യയെ സ്വന്തമാക്കിയത്

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ...

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ
സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ ...

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

Shreyas Iyer: പഞ്ചാബിനു ശ്രേയസേകുന്ന നായകന്‍; ...

Shreyas Iyer: പഞ്ചാബിനു ശ്രേയസേകുന്ന നായകന്‍; കൊല്‍ക്കത്തയുടെ 'നഷ്ടം'
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കഴിഞ്ഞ വര്‍ഷം കിരീടത്തിലേക്ക് എത്തിച്ച നായകനാണ് ശ്രേയസ് ...

Rishab Pant: തെറി കേൾക്കാൻ രാഹുലിന് 3 സീസൺ ...

Rishab Pant: തെറി കേൾക്കാൻ രാഹുലിന് 3 സീസൺ വേണ്ടിവന്നെങ്കിൽ, പന്തിന് 3 മത്സരം തന്നെ ധാരാളം
ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ 6 പന്തില്‍ പൂജ്യത്തിന് പുറത്തായ പന്ത് ...

ശ്രേയസ് അയ്യര്‍ ബിസിസിഐ കരാറില്‍ തിരിച്ചെത്തും, ഇഷാന്റെ ...

ശ്രേയസ് അയ്യര്‍ ബിസിസിഐ കരാറില്‍ തിരിച്ചെത്തും, ഇഷാന്റെ തിരിച്ചുവരവ് വൈകും
കഴിഞ്ഞ ഐപിഎല്‍ കാലം മുതല്‍ തന്നെ മികച്ച രീതിയിലാണ് ശ്രേയസ് ബാറ്റ് വീശുന്നത്. ഐപിഎല്ലിന് ...

N Pooran: എൻ പുറാനേ....തുടർച്ചയായ മൂന്നാം മത്സരത്തിലും ...

N Pooran: എൻ പുറാനേ....തുടർച്ചയായ മൂന്നാം മത്സരത്തിലും തിളങ്ങി, ഓറഞ്ച് ക്യാപ് കൈവിടാതെ നിക്കോളാസ് പുറാൻ
ആദ്യ 2 മത്സരങ്ങളിലും അര്‍ധസെഞ്ചുറി നേടിയ താരം മൂന്നാം മത്സരത്തില്‍ 44 റണ്‍സെടുത്താണ് ...

RCB vs GT: ചിക്കു ഭായി ക്രീസില്‍ നില്‍ക്കുമ്പോള്‍ ഡി.എസ്.പി ...

RCB vs GT: ചിക്കു ഭായി ക്രീസില്‍ നില്‍ക്കുമ്പോള്‍ ഡി.എസ്.പി സിറാജ് എന്തു ചെയ്യും? കാണാം ആവേശപ്പോര്
നേരത്തെ ആര്‍സിബി താരമായിരുന്നു സിറാജ്. കോലിയുടെ വളരെ അടുത്ത സുഹൃത്തും