നാണമില്ലാത്തവര്‍; ഇന്നിംഗ്സിനും 244 റൺസിനും ഇന്ത്യയ്ക്ക് തോല്‍‌വി

  ഇംഗ്ളണ്ട് ഇന്ത്യ ടെ‌സ്റ്റ് , ഓവൽ , ഇംഗ്ളണ്ട് , തോല്‍വി
ഓവൽ| jibin| Last Updated: തിങ്കള്‍, 18 ഓഗസ്റ്റ് 2014 (17:53 IST)
തോല്‍‌വി ഞങ്ങള്‍ക്ക് പുത്തരിയല്ല, നിങ്ങള്‍ ഇന്ത്യയിലേക്ക് വാ കാണിച്ചു തരാം എന്ന മനോഭാവത്തോടെ ടീം ഇന്ത്യ വീണ്ടും വമ്പന്‍ പരാജയം ഏറ്റുവാങ്ങി. ഇന്നിംഗ്സിനും 244 റൺസിനുമാണ് ഇംഗ്ളണ്ട് ഇന്ത്യയെ തോല്‍‌പിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പര ഇംഗ്ളണ്ട് 3 -1ന് സ്വന്തമാക്കി.

നോട്ടിംഗ് ഹാമിൽ നടന്ന ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചിരുന്നു. ലോ‌ഡ്‌സില്‍ നടന്ന കളിയില്‍ ഇന്ത്യ ജയം പിടിച്ചിരിക്കുന്നു. തുടര്‍ന്ന് നടന്ന കളികളില്‍ ഇന്ത്യ ദയനീയമായി പരാജയപ്പെടുകയായിരുന്നു. നാലാം ടെസ്റ്റിൽ മാഞ്ചസ്റ്ററിൽ ഇന്നിംഗ്സിനും 54 റൺസിനും മൂന്നാംടെസ്റ്റിൽ സൗത്താംപ്ടണിൽ ഇന്നിംഗ്സിനും 266 റൺസിനുമായിരുന്നു പരമ്പരയിൽ ഇന്ത്യയുടെ മറ്റ് തോൽവികൾ.

ആദ്യ ഇന്നിംഗ്സിൽ 148 റൺസിന് ആൾഔട്ടായ ഇന്ത്യയ്ക്കെതിരെ ഒന്നാംഇന്നിംഗ്സിൽ ഇംഗ്ളണ്ട് മദ്ധ്യനിര ബാറ്റ്സ്മാൻ ജോറൂട്ടിന്റെ തകർപ്പൻ സെഞ്ച്വറിയുടെ (149) പിൻബലത്തിൽ 486 റൺസ് നേടി. 25 റൺസെടുത്ത സ്റ്റുവർട്ട്ബിന്നിയാണ് ഇന്ത്യയുടെ ടോപ്സ്കോറർ. വിരാട് കൊഹ്‌ലി (20), ചേതേശ്വർ പുജാര (11) എന്നിവരാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നവര്‍. മുരളി വിജയ്‌ (2), ഓപ്പണർ ഗൗതം ഗംഭീര്‍ (3), പിന്നീട് എല്ലാവരും പതിവുപോലെ കൂടാരം കയറുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :