ഗാവസ്കർ കാറപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു; കാര്‍ തവിടുപൊടിയായി

  സുനിൽ ഗാവസ്കർ , മാഞ്ചസ്റ്റർ , ഇംഗ്ളണ്ട് , കാറപകടം
മാഞ്ചസ്റ്റർ| jibin| Last Modified ചൊവ്വ, 12 ഓഗസ്റ്റ് 2014 (11:01 IST)
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ലണ്ടനിൽ കാറപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ഇന്ത്യയുടെ ഇംഗ്ളണ്ട് പര്യടനത്തിൽ കമന്റേറ്ററായ ഗാവസ്കർ ഞായറാഴ്ച മാഞ്ചസ്റ്ററിൽ നിന്ന് ലണ്ടനിലേക്കുള്ള യാത്രയിലാണ് അപകടത്തില്‍ പെട്ടത്.

ഗാവസ്കറും സുഹൃത്ത് ചന്ദ്രേഷ് പട്ടേലും മറ്റൊരു കമന്റേറ്ററുമായ മാർക് നിക്കോളാസും സഞ്ചരിച്ചിരുന്ന ജാഗ്വാർ കാറിൽ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു. ഈ സമയം ശക്തമായ മഴയായിരുന്നു. തുടര്‍ന്ന് നേർക്കുനേരെയുള്ള ഇടി ഒഴിവാക്കാന്‍ ഡ്രൈവര്‍ക്ക് കഴിഞ്ഞതാണ് വലിയ അപകടത്തില്‍ നിന്ന് രക്ഷപെടാന്‍ കാരണമായത്.

എതിരെ വന്ന വാഹനം കാറിന്റെ വശത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ തകരുകയായിരുന്നു. പിന്നീട് ഈസ്റ്റ് മിഡ്‌ലാൻഡ് പാർക്ക്‌വേ റെയിൽവേസ്റ്റേഷനിലേക്ക് നടന്നു പോയ സംഘം അവിടെ നിന്ന് ട്രെയിനിലാണ് ലണ്ടനിലേക്ക് പോയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :