2014ലായിരുന്നു ആ സംഭവം; തന്റെ ബാറ്റിംഗ് കരുത്തിന് പിന്നില്‍ ആരെന്ന് തുറന്നു പറഞ്ഞ് കോഹ്‌ലി

ബാറ്റിംഗ് കരുത്തിന് പിന്നില്‍ ആരെന്ന് വ്യക്തമാക്കി കോഹ്‌ലി രംഗത്ത്

 Virat kohli , Sachin tendulker , team india , kohli , sachin , cricket ,  വിരാട് കോഹ്‌ലി , സച്ചിൻ തെൻഡുൽക്കർ , സച്ചിന്‍ , ഇന്ത്യ , ക്രിക്കറ്റ് , ടീം ഇന്ത്യ
മുംബൈ| jibin| Last Modified ചൊവ്വ, 13 ഡിസം‌ബര്‍ 2016 (14:36 IST)
ക്രിക്കറ്റ് ഇതിഹാസം നല്‍കിയ ഉപദേശമാണ് തന്റെ ക്രിക്കറ്റ് ജീവിതത്തെ മാറ്റിമറിച്ചതെന്ന് ഇന്ത്യൻ ടെസ്‌റ്റ് നായകൻ വിരാട് കോഹ്‌ലി. ജീവിതത്തിലെ ഏറ്റവും വിലയേറിയ ഉപദേശം സച്ചിനിൽ നിന്നാണ് ലഭിച്ചത്. 2014ലെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് ഈ ഉപദേശം കിട്ടിയതെന്നും കോഹ്‌ലി പറയുന്നു.

സ്വന്തമായ ശൈലിയിൽ ക്രിക്കറ്റ് കളിക്കുകയാണ് വേണ്ടത്. മറ്റുള്ളവര്‍ എന്തു പറയുന്നു എന്നതില്‍ കാര്യമില്ല, അങ്ങനെ വരുന്ന പ്രസ്‌താവനകളെ അവഗണിച്ച് നമ്മള്‍ നമ്മുടെ കളി പുറത്തെടുക്കണമെന്നുമാണ് അന്ന് സച്ചിന്‍ പറഞ്ഞതെന്നും കോഹ്‌ലി വ്യക്തമാക്കുന്നു.

ഇംഗ്ലണ്ടിനെതിരായ ആ പരമ്പരയില്‍ എന്റെ പ്രകടനം തീര്‍ത്തും മോശമായിരുന്നു. വിമർശനങ്ങളുടെ കൂരമ്പുകൾ ഏറ്റ സമയത്ത് ഏറെ ആശ്വാസവും പ്രതീക്ഷയും നൽകിയ വാക്കുകളായിരുന്നു സച്ചിന്റേതെന്നും കോഹ് ലി കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ടിനെതിരായ മുംബൈ ടെസ്‌റ്റ് ജയിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിരാട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :