കോഹ്‌ലി ഇന്ത്യന്‍ താരത്തെ അഴിച്ചുവിടുന്നു; അശ്വിന്‍ കുംബ്ലെയ്‌ക്ക് ഭീഷണിയാകുന്നു

കപില്‍ ദേവ് മാറിനില്‍ക്കും; അശ്വിന്‍ കുംബ്ലെയുടെ വില്ലനാകുന്നു

  kapil deve , test match , R Ashwin, Ashwin, Ashwin five fors, Ashwin five wickets, India five wicket , Most wickets in a Test series , team india , india and England test match , രവിചന്ദ്രൻ അശ്വിന്‍ , അനിൽ കുംബ്ലെ , വിരാട് കോഹ്‌ലി , ഐ സി സി , ഇന്ത്യ ഇംഗ്ലണ്ട് ടെസ്‌റ്റ്
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 9 ഡിസം‌ബര്‍ 2016 (17:10 IST)
ഇന്ത്യന്‍ സ്‌പിന്നര്‍ രവിചന്ദ്രൻ അശ്വിന് മറ്റൊരു റെക്കോര്‍ഡ് കൂടി. ടെസ്റ്റ് ക്രിക്കറ്റിൽ 23 തവണ അഞ്ചു വിക്കറ്റ് നേട്ടമെന്ന മുൻ നായകൻ കപില്‍ ദേവിന്റെ നേട്ടത്തിനൊപ്പമാണ് അശ്വിനെത്തിയത്. 43മത് ടെസ്റ്റ് മത്സരത്തിലാണ് അശ്വിന്റെ നേട്ടം.

മുംബെയിൽ ഇംഗ്ലണ്ടിനെതിരേ നടക്കുന്ന നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ അശ്വിൻ ആറു വിക്കറ്റ് വീഴ്ത്തിയിരുന്നു. അശ്വിന്റെ മുന്നിൽ ഇനി കുംബ്ലെയും ഹർഭജനുമാണുള്ളത്.

ഇന്ത്യന്‍ ടീമിന്റെ പരിശീലകനായ അനിൽ കുംബ്ലെയാണ് ഇന്ത്യയ്‌ക്കായി ഏറ്റവുമധികം തവണ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചത്. 132 മൽസരങ്ങളിൽനിന്ന് കുംബ്ലെ 35 തവണ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കി. 103 ടെസ്റ്റ് മൽസരം കളിച്ചിട്ടുള്ള ഹർഭജൻ 25 തവണ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചിട്ടുണ്ട്.

നായകന്‍ വിരാട് കോഹ്‌ലിയുടെ അകമഴിഞ്ഞ പിന്തുണയുള്ള അശ്വിന്‍ ടെസ്‌റ്റില്‍ വന്‍ നേട്ടങ്ങള്‍ കൊയ്യുകയാണ്. ഐ സി സി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍ അശ്വിന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :