ഇന്ത്യന്‍ ടീമില്‍ അടിമുടി മാറ്റം, സൂപ്പര്‍താരങ്ങള്‍ പുറത്ത്; ബോക്‍സിംഗ് ഡേ ടെസ്‌റ്റിനുള്ള ടീം പ്രഖ്യാപിച്ചു

ഇന്ത്യന്‍ ടീമില്‍ അടിമുടി മാറ്റം, സൂപ്പര്‍താരങ്ങള്‍ പുറത്ത്; ബോക്‍സിംഗ് ഡേ ടെസ്‌റ്റിനുള്ള ടീം പ്രഖ്യാപിച്ചു

  kl rahul , ravindra jadeja , mayank agarwal , cricket , രവീന്ദ്ര ജഡേജ , മായങ്ക് അഗര്‍വാള്‍ , മുരളി വിജയ്‌ , ഓസ്‌ട്രേലിയ , ഇന്ത്യ
മെല്‍ബണ്‍| jibin| Last Modified ചൊവ്വ, 25 ഡിസം‌ബര്‍ 2018 (10:39 IST)
ഓസ്‌ട്രേലിയക്കെതിരായ ബോക്‍സിംഗ് ഡേ ടെസ്‌റ്റിന് ഇറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ നിന്നും ഓപ്പണര്‍മാരായ ലോകേഷ് രാഹുലും മുരളി വിജയും പുറത്ത്. പേസര്‍ ഉമേഷ് യാദവിന് പകരം ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയേയും ടീമില്‍ ഉള്‍പ്പെടുത്തി.

മുരളി വിജയ്‌ക്ക് പകരം മായങ്ക് അഗര്‍വാള്‍ എത്തിയപ്പോള്‍ രാഹുലിന് പകരം രോഹിത് ശര്‍മയും എത്തി.
അഗര്‍വാളിനൊപ്പം രോഹിതോ വിഹാരിയോ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. അതേസമയം പരിക്കേറ്റ രവിചന്ദ്ര അശ്വിന് മൂന്നാം ടെസ്റ്റും നഷ്ടമാകും.

ഓപ്പണിംഗ് സഖ്യത്തെ പൊളിച്ചതോടെ മികച്ച തുടക്കം ഇന്ത്യക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. എന്നാല്‍, ക്രിസ്‌മസിന് ദിനത്തിന്‍റെ പിറ്റേന്നുള്ള ബോക്സിംഗ് ഡേ ടെസ്റ്റില്‍ എതിരാളികളെ തകര്‍ത്ത ചരിത്രം മാത്രമാണ് ഓസീസിനുള്ളത്.

ഇന്ത്യന്‍ ടീം: ഇന്ത്യന്‍ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :