ധോണിയെത്തി; മഴപ്പേടിയില്‍ ഇന്ത്യ- ബംഗ്ലാദേശ് ആദ്യ ഏകദിനം ഇന്ന്

ഇന്ത്യ- ബംഗ്ലാദേശ് ഏകദിനം , എംഎസ് ധോണി , ക്രിക്കറ്റ് , ക്രിക്കറ്റ് , സുരേഷ് റെയ്‌ന
ധാക്ക| jibin| Last Modified വ്യാഴം, 18 ജൂണ്‍ 2015 (09:37 IST)
മഴപ്പേടിയില്‍ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ത്യ ഇന്ന് ഇറങ്ങുന്നു. മിര്‍പൂരില്‍ രണ്ടരയ്‍ക്കാണ് മത്സരം തുടങ്ങുക. മത്സരം നടക്കുന്ന
മിര്‍പൂരില്‍
വൈകിട്ട് ആറുമണി വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. പരമ്പരയിലെ ഏകടെസ്റ്റ് മഴയെടുത്തിരുന്നു. പരമ്പരയില്‍ മൂന്ന് ഏകദിനങ്ങളാണുള്ളത്. എല്ലാ മത്സരങ്ങളും മിര്‍പൂരില്‍. ശക്തമായ മഴതുടരുന്നതിനാല്‍ എല്ലാ കളികള്‍ക്കും റിസര്‍വ് ദിനങ്ങളുണ്ട്.

ടെസ്റ്റില്‍ നിന്ന് വിരമിച്ച എംഎസ് ധോണി രണ്ടുമാസത്തെ ഇടവേളയ്‍ക്കു ശേഷം ടീമില്‍ തിരിച്ചെത്തുന്നു എന്ന സവിശേഷതയുമുണ്ട് ആദ്യ ഏകദിനത്തിന്. ശക്തമായ ടീമിനെത്തന്നെയാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ കളത്തിലിറക്കുക സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ എന്നിവർ കഴിഞ്ഞദിവസം ടീമിനൊപ്പം ചേർന്നിരുന്നു. ഇന്ത്യന്‍ നിരയിലേക്കു വന്നാല്‍, ഉപഭൂഖണ്ഡത്തില്‍ എന്നും അപകടകാരികളായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്നുള്ള ഓപ്പണിംഗ് ഇന്ത്യയുടെ വലിയ കരുത്താണ്. വിരാട് കോഹ്ലി, സുരേഷ് റെയ്ന, അജിങ്ക്യ രഹാനെ, ധോണി, ജഡേജ എന്നിവര്‍ കൂടി വരുന്നതോടെ ബാറ്റിംഗ് നിര സുശക്തം. ബോളിംഗില്‍ ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, മോഹിത് ശര്‍മ എന്നിവര്‍ക്കൊപ്പം അശ്വിനും വരും.

ബംഗ്ലാദേശ് ഇന്ത്യയെ നേരിടുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സൌമ്യ സര്‍ക്കാര്‍, തസ്കിന്‍ അഹമ്മദ് എന്നീ രണ്ടു യു ബാറ്റ്സ്മാന്മാര്‍ അവരുടെ ഭാവി വാഗ്ദാനങ്ങളാണ്. ഒപ്പം മോമിനുള്‍ ഹഖും തമിം ഇക്ബാലും പരിചയസമ്പന്നനായ ഷക്കീബ് അല്‍ ഹസനും ചേരുമ്പോള്‍ ലോകോത്തര ലൈനപ്പാകും അവരുടേത്. അതേസമയം, മികച്ച ഫോമിലുണ്ടായിരുന്ന മഹമ്മദുള്ള പരിക്കുമൂലം കളിക്കാത്തത് അവര്‍ക്കു ക്ഷീണമാണ്.

ഇതിന് മുമ്പ് കളിച്ച മൂന്ന് പരമ്പരകളിലും ഇന്ത്യക്കായിരുന്നു ജയം. ബംഗ്ലാദേശ് ജയിച്ചത് ഒറ്റ ഏകദിനത്തിലും. 2014ലാണ് ഇന്ത്യ അവസാനമായി ഇവിടെ ഏകദിന പരമ്പര കളിച്ചത്. മുന്‍നിര താരങ്ങള്‍ക്ക് വിശ്രമം നല്‍കിയിരുന്നതിനാല്‍ അന്ന് സുരേഷ് റെയ്‌നയാണ് ടീമിനെ നയിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :