കടുവകള്‍ ഇന്ത്യന്‍ പുലികളെ കൂട്ടിലാക്കി; ആദ്യ ഏകദിനത്തില്‍ ബംഗ്ലാദേശിന് ജയം

ഇന്ത്യ - ബംഗ്ലാദേശ് ഏകദിനം , ധോണി , ക്രിക്കറ്റ്
ധാക്ക| jibin| Last Modified വെള്ളി, 19 ജൂണ്‍ 2015 (09:51 IST)
ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് കനത്ത പരാജയം. 307 റൺസ് പിൻതുടർന്ന ഇന്ത്യയെ 79 റണ്ണിന് ആതിഥേയർ കീഴടക്കുകയായിരുന്നു. അരങ്ങേറ്റക്കാരനായ ഇടങ്കയ്യന്‍ പേസ് ബൗളര്‍ മുസ്റ്റാഫിസുര്‍ റഹ്മാന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് ബംഗ്ലാദേശിന് അട്ടിമറി വിജയം സമ്മാനിച്ചത്. മുസ്റ്റാഫിസുറാണ് കളിയിലെ താരം. സ്‌കോര്‍: ബംഗ്ലാദേശ് 49.4 ഓവറില്‍ 307ന് പുറത്ത്; ഇന്ത്യ 46 ഓവറില്‍ 228ന് പുറത്ത്.

നേരത്തെ,​ ടോസ് നെടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ഓപ്പൺർമാരും മദ്ധ്യനിര ബാറ്റസ്മാൻമാരും ഒരുപോലെ തിളങ്ങിയ മത്സരത്തിൽ 49.4 ഓവറിലാണ് ആതിഥേയർ 307 റൺസ് അടിച്ചുകൂട്ടിയത്. തമിം ഇക്ബാൽ 60,​ സോമ്യ സർക്കാർ 54,​ സാക്കിബ് അൽഹസൻ 52,​ സാബിർ റഹ്മാൻ 41,​ നാസിർ ഹുസൈൻ 34,​ മഷ്റഫഅ മോർതാസ 21 എന്നിങ്ങനെയായിരുന്നു ബംഗ്ളാദേശ് നിരയുടെ റൺസ് സംഭാവന.

ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് അടിത്തറയിട്ട് രോഹിത് ശര്‍മ(63)ശിഖര്‍ ധവാന്‍(30) സഖ്യം 16 ഓവറില്‍ 95 റണ്‍സ് ചേര്‍ത്തപ്പോള്‍ കാര്യങ്ങള്‍ സന്ദര്‍ശകര്‍ക്ക് അനുകൂലമാകുമെന്നാണ് കരുതിയത്. പിന്നീട് ഇടംകൈയ്യൻ മീഡിയം പേസർ മുസ്താഫിസുർ റഹ്മാന്റെ
മാസ്മരിക ബോളിംഗ് ഇന്ത്യൻ നിരയുടെ നട്ടെല്ലോടിച്ചു. രോഹിതിനെയും രഹാനയെയും റെയ്നയെയും ജഡേജയേയും അശ്വിനെയും മുസ്താഫിസുർ പവലിയനിലേക്ക് മടക്കി. മദ്ധ്യനിരയിൽ സുരേഷ് റെയ്ന (40)​യ്ക്കും രവീന്ദ്ര ജഡേജ (32)​യ്ക്കും മാത്രമാണ് അല്പമെങ്കിലും പിടിച്ചു നിൽക്കാനായത്. നായകന്‍ മഹേന്ദ്ര സിംഗ് ധോണി (5), വിരാട് കോഹ്‌ലി (1), ആര്‍ അശ്വിന്‍ ‍(0) എന്നിവര്‍ പാടെ നിരാശപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :