തോല്‍വിയുടെ വക്കില്‍ നിന്ന് സമനില: ഓസ്ട്രേലിയ്ക്ക് പരമ്പര

 ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ് , ക്രിക്കറ്റ്  , വിരാട് കോ‌ഹ്‌ലി
സിഡ്‌നി| jibin| Last Modified ശനി, 10 ജനുവരി 2015 (12:54 IST)
ഇന്ത്യ ഓസ്ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. ഓസീസ് ഉയര്‍ത്തിയ 348 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ തോല്‍വി മുന്നില്‍ കണ്ട ശേഷമാണ് സമനില നേടിയത്. 252/7 എന്ന നിലയില്‍ നില്‍ക്കെയാണ് അഞ്ചാം ദിവസത്തോടെ കളി സമനിലയിലായത്. ആദ്യ രണ്ട് ടെസ്‌റ്റുകളും ജയിച്ച ഓസ്ട്രേലിയ ഇതിനകം തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ടെസ്‌റ്റും സമനിലയിലായിരുന്നു.

വിരാട് കോ‌ഹ്‌ലിയും മുരളി വിജയിയും ചേര്‍ന്ന് ഇന്ത്യക്ക് ജയ പ്രതീക്ഷ നല്‍കിയെങ്കിലും ഇരുവരും പുറത്തായതോടെ ഇന്ത്യ ചീട്ട് കൊട്ടാരം പോലെ തകരാന്‍ തുടങ്ങുകയായിരുന്നു. തലേ ദിവസത്തെ സ്കോറായ 251 റണ്‍സെന്നെ അവസ്ഥയില്‍ ഓസ്ട്രേലിയ ഇന്നിംഗ്‌സ് അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് 348 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് തുടക്കം തന്നെ തിരിച്ചടി നേരിടുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ ലോകേഷ് രാഹുല്‍ (16) നാഥന്‍ ലിയോണിന് വിക്കറ്റ് സമ്മാനിക്കുകയായിരുന്നു. വാര്‍ണര്‍ പിടിച്ചാണ് അദ്ദെഹം പുറത്തായത്.

തുടര്‍ന്ന് ക്രീസില്‍ എത്തിയ രോഹിത് ശര്‍മ്മ മുരളി വിജയിമായി ചേര്‍ന്ന് താളം കണ്ടെത്തുകയായിരുന്നു. 56 റണ്‍സിന്റെ കൂട്ട്ക്കെട്ട് ഉണ്ടാക്കിയ ശേഷമാണ് രോഹിത് മടങ്ങിയത്. വാട്ട്സണ്‍ന്റെ പന്തില്‍ സ്മിത്ത് പിടിച്ചാണ് രോഹിത് കൂടാരം കയറിയത്. തുടര്‍ന്നെത്തിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി (46) മുരളി വിജയിമായി ചേര്‍ന്ന് ഇന്നിം‌ഗ്‌സ് മുന്നോട്ട് നയിക്കുകയായിരുന്നു. തുടര്‍ന്ന് (80) റണ്‍സ് നേടിയ മുരളി വിജയ് പുറത്താകുകയായിരുന്നു.

കോ‌ഹ്‌ലി പുറത്തായതോടെ പേര്‍ കേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിര കൂടാരത്തിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സിലെ പോലെ തന്നെ സുരേഷ് റെയ്‌ന അവസാന ദിവസവും സംപൂജ്യനായി മടങ്ങുകയായിരുന്നു. വൃദ്ധിമാന്‍ സാഹ (0), അശ്വിന്‍ (1) എന്നിവരും പെട്ടെന്ന് പുറത്തായതോടെ ഇന്ത്യ തോല്‍വിയിലേക്ക് നീങ്ങുകയായിരുന്നു. അവസാന ഓവറുകളില്‍ അജങ്ക്യാ രഹാനയും (38*), ഭുവനേശ്വര്‍ കുമാറും (20*) നടത്തിയ ചെറുത്ത് നില്‍പ്പാണ് ഇന്ത്യക്ക് തുണയായത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :