ക്രിക്കറ്റ് താരം സയീദ്‌ അജ്‌മലിന്റെ ക്രിക്കറ്റ്‌ അക്കാദമിക്ക് തീവ്രവാദ ഭീഷണി

   സയീദ്‌ അജ്‌മല്‍ , ക്രിക്കറ്റ്‌ , തീവ്രവാദ ഭീഷണി , ക്രിക്കറ്റ്‌ അക്കാദമി
കറാച്ചി| jibin| Last Modified വെള്ളി, 9 ജനുവരി 2015 (15:01 IST)
പാകിസ്‌ഥാന്‍ ഓഫ്‌ സ്‌പിന്നര്‍ സയീദ്‌ അജ്‌മല്‍ നടത്തുന്ന
ഫൈസലാബാദിലെ ക്രിക്കറ്റ്‌ അക്കാദമിക്ക് തീവ്രവാദ ഭീഷണി. ഇതേ തുടര്‍ന്ന് 198 പേര്‍ പരിശീലനം നടത്തുന്ന അക്കാദമി അടച്ചു പൂട്ടിയതായും റിപ്പോര്‍ട്ട്‌ ഉണ്ട്.
തീവ്രവാദത്തിന്റെ വിളനിലമായ പാകിസ്ഥാനില്‍ തീവ്രവാദികള്‍ കൂടുതല്‍ ആക്രമങ്ങള്‍ക്ക് പദ്ധതി ഇടുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കമെന്നാണ് അറിയുന്നത്.

കഴിഞ്ഞ ദിവസമാണ് സയീദ്‌ അജ്‌മലിന്റെ ക്രിക്കറ്റ്‌ അക്കാദമിയില്‍ തീവ്രവാദ ആക്രമണം നടക്കുമെന്ന് സന്ദേശം ലഭിച്ചത്. ഇതേതുടര്‍ന്ന് ഫൈസലാബാദ്‌ ഡെപ്യൂട്ടി കമ്മീഷണറെയും ഫൈസലാബാദ്‌ അഗ്രിക്കള്‍ച്ചര്‍ സര്‍വകലാശാലയുടെ വൈസ്‌ ചാന്‍സലറെയും വിവരം അറിയിക്കുകയായിരുന്നു.

ഭീഷണി പൊലീസിനെ അറിയിച്ചതോടെ കുറച്ച് നാളത്തേക്ക് അക്കാദമി അടച്ചിടാന്‍ അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു. ഇവിടെ ശക്തമായ സുരക്ഷ ഒരുക്കാനും അക്കാദമിയില്‍ പരിശേധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. പെണ്‍കുട്ടികളും വികലാംഗരും അടക്കം 198 പേര്‍ അജ്‌മലിന്റെ അക്കാദമിയില്‍ പതിവായി ക്രിക്കറ്റ്‌ പരിശീലിക്കുന്നുണ്ട്‌.

ബുധനാഴ്‌ച പ്രഖ്യാപിച്ച പാകിസ്‌ഥാന്റെ15 അംഗ ലോകകപ്പ്‌ ടീമില്‍ നിന്നും ബൗളിംഗ്‌ ആക്ഷന്‍ സംശയിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ അജ്‌മലിനെ പാകിസ്‌ഥാന്‍ ഒഴിവാക്കിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :