വെറുതെ ഓസ്‌ട്രേലിയെ കുറ്റപ്പെടുത്തി; ഇന്ത്യയുടെ വമ്പന്‍ തോല്‍‌വിക്ക് കാരണം ബിസിസിഐ - റിപ്പോര്‍ട്ട് പുറത്ത്

ഇന്ത്യയുടെ വമ്പന്‍ തോല്‍‌വിക്ക് കാരണം ബിസിസിഐ - റിപ്പോര്‍ട്ട് പുറത്ത്

  virat kohli , team india , pitch curator , India Australia pune test , kohli , BCCI , test match , ബിസിസിഐ , ക്യൂറേറ്റര്‍ പാണ്‍ദുര്‍ഗ് സല്‍ഗാന്‍ക്കര്‍ , ഓസ്‌ട്രേലിയ , വിരാട് കോഹ്‌ലി , പൂനെ പിച്ച് , ഓസ്‌ട്രേലിയ ഇന്ത്യ ടെസ്‌റ്റ്
പൂനെ| jibin| Last Modified തിങ്കള്‍, 27 ഫെബ്രുവരി 2017 (17:21 IST)
ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്‌റ്റിന് ഒരുക്കിയ പിച്ച് അപകടമുണ്ടാക്കുമെന്ന് ബിസിസിഐയോട് വ്യക്തമാക്കിയിരുന്നതായി ക്യൂറേറ്റര്‍ പാണ്‍ദുര്‍ഗ് സല്‍ഗാന്‍ക്കര്‍. ബിസിസിഐയുടെ ആവശ്യപ്രകാരമാണ് ഇത്തരമൊരു പിച്ച് നിര്‍മിച്ചത്. വരണ്ടു കീറിയ പിച്ച് തിരിച്ചടിയാകുമെന്നും ബന്ധപ്പെട്ടവരെ നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പിച്ചില്‍ നിന്നും പുല്ല് നീക്കം ചെയ്യുന്നതും വെള്ളം തളിക്കാത്തതും വലിയ അപകടമുണ്ടാക്കുമെന്ന് തനിക്കറിയാമായിരുന്നു. വരണ്ട പിച്ച് നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കിയപ്പോള്‍ തന്നെ താന്‍ ഇക്കാര്യം വ്യക്തമാക്കി. അധികൃതരുടെ കടുത്ത നിര്‍ദേശത്തെ തുടര്‍ന്നാണ് ഇത്തരമൊരു പിച്ച് ഉണ്ടാക്കിയതെന്നും പാണ്‍ദുര്‍ഗ് സല്‍ഗാന്‍ക്കര്‍ വ്യക്തമാക്കി.

പിച്ച് കമ്മിറ്റിയുടെ ഉത്തരവ് നടപ്പിലാക്കി അവര്‍ പറഞ്ഞതനുസരിച്ചുള്ള പിച്ച് നിര്‍മിച്ചു നല്‍കുക മാത്രമാണ് ഞാന്‍ ചെയ്‌തത്. ഇക്കാര്യങ്ങള്‍ ടീം മാനേജുമെന്റിന് അറിയാമോ എന്ന് തനിക്ക് അറിയില്ലെന്നും ക്രിക്കറ്റ് നെക്സ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ ക്യൂറേറ്റര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :