സ്‌മിത്തിന്റെ മാജിക്കില്‍ കോഹ്‌ലിക്ക് ലഭിച്ചത് എട്ടിന്റെ പണി

സ്‌മിത്താണ് കേമന്‍, കോഹ്‌ലിക്ക് ഇത് തിരിച്ചടിയാണ്

 Steve Smith , ICC Test ranking , Virat Kohli , Smith , India australia test match , kohli , team india , വിരാട് കോഹ്‌ലി , സ്‌റ്റീവ് സ്‌മിത്ത് , ഓസീസ് ക്യാപ്‌റ്റന്‍ , ടെസ്‌റ്റ് റാങ്കിംഗ് , ജോ റൂട്ട് , ഡേവിഡ് വാര്‍ണര്‍
ദുബായ്| jibin| Last Modified തിങ്കള്‍, 27 ഫെബ്രുവരി 2017 (13:41 IST)
ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്‌റ്റില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിക്ക് മറ്റൊരു നാണക്കേട്. പൂനെ ടെസ്‌റ്റിനായി ഒരുക്കിയ മോശം പിച്ചില്‍ പൊരുതിക്കളിച്ച് സെഞ്ചുറി നേടിയ ഓസീസ് നായകന്‍ സ്‌റ്റീവ് സ്‌മിത്ത് ടെസ്‌റ്റ് റാങ്കിംഗില്‍ കോഹ്‌ലിയെ ബഹുദൂരം പിന്നിലാക്കി.

ഒന്നാം സ്ഥാനത്തുള്ള സ്‌മിത്ത് രണ്ടാം റാങ്കിലുള്ള കോഹ്‌ലിയെ 66 പോയന്റുകള്‍ക്കാണ് പിന്നിലാക്കിയത്. ഇന്ത്യന്‍ ക്യാപ്‌റ്റന് 873 പോയന്റുള്ളപ്പോള്‍ 933 പോയന്റാണ് പുതിയ റാങ്കിംഗില്‍ സ്മിത്തിനുള്ളത്. ടെസ്റ്റ് റാങ്കിംഗില്‍ ഏറ്റവും അധികം പോയന്റ് സ്വന്തമാക്കുന്ന ആറാമത്തെ താരമെന്ന റെക്കോര്‍ഡും ഓസീസ് ക്യാപ്‌റ്റന്‍ സ്വന്തമാക്കി.

848 പോയന്റുളള ഇംഗ്ലണ്ട് താരം ജോ റൂട്ടാണ് റാങ്കിംഗില്‍ മൂന്നാം സ്ഥാനത്ത്. ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍ (823) നാലം സ്ഥാനത്ത് എത്തിയപ്പോള്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (805) അഞ്ചാം സ്ഥാനത്താണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :