കറങ്ങിത്തിരിയുന്ന സിഡ്‌നി; കോഹ്‌ലിയുടെ വന്‍‌മതില്‍ പൊളിഞ്ഞോ ? - രോക്ഷത്തോടെ ആരാധകര്‍

കറങ്ങിത്തിരിയുന്ന സിഡ്‌നി; കോഹ്‌ലിയുടെ വന്‍‌മതില്‍ പൊളിഞ്ഞോ ? - രോക്ഷത്തോടെ ആരാധകര്‍

 Australia , team india ,  cricket , virat kohli , സിഡ്‌നി , വിരാട് കോഹ്‌ലി , ഇന്ത്യ , ടെസ്‌റ്റ് , അശ്വിന്‍
സിഡ്‌നി| jibin| Last Updated: ബുധന്‍, 2 ജനുവരി 2019 (15:21 IST)
കൈയെത്തും ദൂരത്തിരിക്കുന്നത് വിലമതിക്കാനാവാത്ത നേട്ടമാണ്. സിഡ്‌നിയില്‍ കളിക്കാനിറങ്ങുന്നതിനു
മുമ്പ് വിരാട് കോഹ്‌ലിയുടെയും കൂട്ടരുടേയും മനസിലുള്ള വികാരം ഇതുമാത്രമാകും. അഡ്‌ലെയ്‌ഡിലെ വിജയവും പെര്‍ത്തിലെ തോല്‍‌വിയും പിന്നെ മെല്‍‌ബണിലെ ഉയര്‍ത്തെഴുന്നേല്‍പ്പും ഇന്ത്യന്‍ ടീമിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.

എന്നാല്‍ നിര്‍ണാ‍യകമായ നാലാം ടെസ്‌റ്റിന് ഇറങ്ങുന്ന ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് കടുത്ത ആശങ്കകളാണ് നിലനില്‍ക്കുന്നത്. 13അംഗ ടീമിനെ പ്രഖ്യാപിച്ചതും സൂപ്പര്‍താരങ്ങളുടെ പരുക്കുമാണ് സമ്മര്‍ദ്ദമുണ്ടാക്കുന്നത്.
അശ്വിന് പിന്നാലെ ഇഷാന്ത് ശര്‍മ്മയും പരുക്കിന്റെ പിടിയിലായി. കുഞ്ഞു ജനിച്ചതിനാൽ നാട്ടിലേക്കു മടങ്ങിയ രോഹിത് ശർമയെയും ടീമില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

13 അംഗ ടീമിലേക്ക് ഏറ്റവും മോശം താരമെന്ന ആരോപണം നേരിടുന്ന കെഎല്‍ രാഹുല്‍ എത്തിയതാണ് അതിശയം. രാഹുലിന്റെ കടന്നുവരവില്‍ കടുത്ത രോക്ഷമാണ് ആരാധകര്‍ പ്രകടിപ്പിക്കുന്നത്. രോഹിത്ത് മടങ്ങിയ സാഹചര്യത്തില്‍ രാഹുൽ അന്തിമ ഇലവനിലും ഇടം പിടിക്കാനാണ് സാധ്യത. രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, അശ്വിന്‍ എന്നിവരും ടീമിലുണ്ട്. ഇവരില്‍ രണ്ടു പേര്‍ അന്തിമ ഇലവനില്‍ ഉള്‍പ്പെടും. പരുക്ക് ഭേദമായില്ലെങ്കില്‍ അശ്വിന്‍ പുറത്തിരിക്കും.

ജസ്പ്രീത് ബുമ്ര – മുഹമ്മദ് ഷമി – ഇഷാന്ത് ശർമ പേസ് ത്രയം പൊളിഞ്ഞതാണ് നിരാശപ്പെടുത്തുന്നത്. ബുമ്ര നയിക്കുന്ന പേസിന്റെ വന്‍‌മതില്‍ പൊളിക്കാന്‍ ഓസീസ് ബാറ്റ്‌സ്‌മാന്മാര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇഷാന്തിന്റെ അഭാവം ബോളിംഗ് ഡിപ്പാര്‍ട്ട്‌മെന്റിനു ക്ഷീണമാകും. ഇഷന്തിനു പകരം ഫോമില്‍ ഇല്ലാത്ത ഉമേഷ് യാദവ് ടീമില്‍ ഇടം പിടിച്ചു. നാലു പേസര്‍മാരുമായി ഇറങ്ങിയ പെര്‍ത്ത് ടെസ്റ്റില്‍ ഉമേഷ് കളിച്ചിരുന്നെങ്കിലും 139 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് മാത്രമെ നേടാനായുള്ളു.

സ്‌പിന്നര്‍മാരെ തുണയ്‌ക്കുന്ന സിഡ്‌നിയിലെ പിച്ചില്‍ രണ്ട് സ്‌പിന്നര്‍മാരെ കളിപ്പിക്കാനും കോഹ്‌ലിക്ക് പദ്ധതിയുണ്ട്. മീഡിയം പേസർമാർക്കും വിക്കറ്റിന്റെ സഹായമുണ്ടാകും. പതിവ് പോലെ മൂന്ന് പേസര്‍മാരുമായി ഇറങ്ങിയാല്‍ ഉമേഷ് യാദവ് അന്തിമ ഇലവനില്‍ ഉണ്ടാവും. രണ്ട് സ്പിന്നര്‍മാരും രണ്ട് പേസര്‍മാരുമാണ് കളിക്കുന്നതെങ്കില്‍ ഉമേഷിന് പകരം കുല്‍ദീപ് യാദവോ അശ്വിനോ ടീമിലെത്താനാണ് സാധ്യത.

പിച്ച് സ്‌പിന്നിന്നെ സഹായിക്കുമെന്നതിനാല്‍ വിഹാരി ഓപ്പണിംഗ് സ്ഥാനത്ത് എത്തിയേക്കാം. ജഡേജയ്ക്കൊപ്പം വിഹാരിയുടെ പാര്‍ട് ടൈം സ്പിന്നിനെ ആശ്രയിക്കാനാണ് തീരുമാനമെങ്കില്‍ രാഹുല്‍ ഓപ്പണിംഗില്‍ തിരിച്ചെത്തും. വിഹാരി മധ്യനിരയില്‍ കളിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :