തോല്‍‌വിയുടെ ഉത്തരവാദിത്വം തനിക്ക്: ധോണി; മുപ്പത്തിയെട്ടാം ഓവറിലാണ് എല്ലാം നാശമായത്, പരാജയത്തിന് കാരണമായ സംഭവം ഇവയെല്ലാമാണ്

ഓസ്‌ട്രേലിയ ഇന്ത്യ ഏകദിനം , മഹേന്ദ്ര സിംഗ് ധോണി , വിരാട് കോഹ്‌ലി , ശിഖർ ധവാന്‍
കാൻബറ| jibin| Last Modified ബുധന്‍, 20 ജനുവരി 2016 (18:35 IST)
ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ തോറ്റതിന്റെ ഉത്തരവാദിത്വം തനിക്കാണെന്ന് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. നാല്‍പ്പത്തിയാറാം ഓവറിനുള്ളില്‍ ജയിക്കാമെന്നാണ് കരുതിയിരുന്നത്, എന്നാല്‍ 38മത് ഓവറില്‍ തന്റെ വിക്കറ്റ് വീണത് നിർണായക സമയത്തായി. തോല്‍വിക്ക് കാരണമായത് ഈ വിക്കറ്റായിരുന്നുവെന്നും ധോണി പറഞ്ഞു.

ജയത്തിന്റെ വക്കില്‍ നിന്നുണ്ടായ ഈ തോല്‍വി ടീമിനെ നിരാശപ്പെടുത്തിയിരിക്കുന്നു. നന്നായി ബാറ്റ് ചെയ്യാൻ ടീമിന് സാധിച്ചില്ല. തന്റെ വിക്കറ്റിന് പിന്നാലെ കോഹ്‌ലിയും പുറത്തായതോടെ യുവനിര സമ്മർദങ്ങൾക്ക് അടിമപ്പെട്ടു. അവർക്ക് ഈ മത്സരത്തിൽ നിന്നും പഠിക്കാൻ ഏറെയുണ്ടെന്നും ധോണി വ്യക്തമാക്കി.

നാലാം ഏകദിനത്തില്‍ 25 റൺസിനാണ് ഇന്ത്യ തോല്‍വിയറിഞ്ഞത്. 349 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 49.2 ഓവറില്‍ 323 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ഇരട്ടസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് (212) വിരാട് കോഹ്‍ലിയും ശിഖർ ധവാനും ഇന്ത്യയെ ജയിപ്പിക്കുമെന്ന് തോന്നിച്ചുവെങ്കിലും ഇരുവരും പുറത്തായശേഷം വിക്കറ്റുകള്‍ തുടരെ പൊഴിയുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :