മെല്‍ബണില്‍ കോഹ്‌ലിക്ക് സെഞ്ച്വറി; ഓസ്ട്രേലിയയ്ക്ക് വിജയലക്‌ഷ്യം 296

മെല്‍ബണ്‍| JOYS JOY| Last Modified ഞായര്‍, 17 ജനുവരി 2016 (12:57 IST)
മെല്‍ബണില്‍ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന മൂന്നാം ഏകദിനത്തില്‍ വിരാട് കോഹ്‌ലിക്ക് സെഞ്ച്വറി. നിശ്ചിത ഓവറില്‍ 300 കടക്കാന്‍ പോലും ഇത്തവണ ഇന്ത്യയ്ക്കായില്ല. ആറു വിക്കറ്റ് നഷ്‌ടത്തില്‍ 295 റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്. നാലു വിക്കറ്റ് എടുത്ത ജോണ്‍ ഹേസ്റ്റിങ്‌സാണ് ഇന്ത്യയ്ക്ക് ഇത്തവണ വിലങ്ങു തടിയായത്.

ആദ്യ രണ്ടു ഏകദിനങ്ങളിലും ആദ്യം ബാറ്റ് ചെയ്ത 300 നു മുകളില്‍ റണ്‍സ് നേടിയിട്ടും നിഷ്‌പ്രയാസം അത് മറികടക്കാന്‍ ഓസ്ട്രേലിയയ്ക്ക് കഴിഞ്ഞു. ഈ സാഹചര്യത്തില്‍ മെല്‍ബണില്‍ അത്‌ഭുതങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍.

ഇന്ത്യയ്ക്ക് ഇത്തവണ ആശ്വാസമായത് വിരാട് കോഹ്‌ലിയാണ്. 117 പന്തില്‍ നിന്ന് 117 റണ്‍സ് നേടിയ കോഹ്‌ലി ചരിത്രവും കുറിച്ചു. ഏറ്റവും കുറഞ്ഞ ഇന്നിങ്‌സില്‍ 7000 റണ്‍ തികയ്ക്കുകയെന്ന ലക്‌ഷ്യമാണ് കോഹ്‌ലി മെല്‍ബണില്‍ സ്വന്തമാക്കിയത്.

ടോസ് നേടിയ ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :