രണ്ടാം ടെസ്റ്റ് ഇന്നുമുതല്‍: കളി ക്രിക്കറ്റിന്റെ മെക്കയില്‍

 ഇന്ത്യയും ഇംഗ്ലണ്ട് ടെസ്റ്റ് , ലോഡ്സ് , ലണ്ടന്‍
ലണ്ടന്‍| jibin| Last Modified വ്യാഴം, 17 ജൂലൈ 2014 (10:23 IST)
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് തുടക്കമാകും. ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്ന ലോഡ്സിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ അവസാനിക്കുകയായിരുന്നു. രണ്ടു ടീമിന്റെയും വാലറ്റം നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങളാണ് കളിയെ സമനിലയിലേക്ക് നയിച്ചത്.

ഒന്നാം ടെസ്റ്റിലെ പിച്ചിനെ കുറിച്ച് കനത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. മത്സരം പുരോഗമിക്കുംതോറും ബാറ്റിംഗ് സുഗമമാവുന്ന കാഴ്ച ശുഭകരമല്ലെന്ന വിമര്‍ശനമാണ് വന്നത്. ജീവനുള്ള പിച്ചുകള്‍ മാത്രമേ ടെസ്റ്റിന് അനുകൂലമാവുകയുള്ളുവെന്ന് വിമര്‍ശകര്‍ വ്യക്തമാക്കിയിരുന്നു.

ഇന്ത്യ ഏറ്റവുമധികം പ്രതീക്ഷയര്‍പ്പിക്കുന്ന യുവതാരം വിരാട് കോലിക്ക് ലോര്‍ഡ്‌സില്‍ ആദ്യ ടെസ്റ്റാണ്. ആദ്യ ടെസ്റ്റില്‍ ഇന്ത്യ മികച്ച റെക്കോഡുള്ള സ്പിന്നര്‍ ആര്‍. അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതും ഇംഗ്ലണ്ട് ഒരു സ്പിന്നര്‍ക്കുപോലും ടീമിലിടം കൊടുക്കാതിരുന്നതും അപ്രതീക്ഷിതമായിരുന്നു. ആദ്യ ടെസ്റ്റിലെ ഇലവനെത്തന്നെ ഇരു ടീമുകളും രണ്ടാം ടെസ്റ്റിനും അണിനിരത്തുമെന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :