രഹാനെ വീണതോടെ ഞങ്ങള്‍ ജയം ഉറപ്പിച്ചു: ഹെറാത്ത്

  ഇന്ത്യ ശ്രീലങ്ക ടെസ്‌റ്റ് ,  അജ്യന്‍ക്യ രഹാനെ , വിരാട് കോഹ്‌ലി , എയ്ഞ്ചലോ മാത്യൂസ്
ഗോള്‍| jibin| Last Modified ഞായര്‍, 16 ഓഗസ്റ്റ് 2015 (13:32 IST)
ഇന്ത്യക്കെതിരായ ആദ്യ ടെസ്‌റ്റില്‍ ജയമുറപ്പിച്ചത് അജ്യന്‍ക്യ രഹാനെയുടെ വിക്കറ്റ് വീണതോടെയായിരുന്നുവെന്ന് ശ്രീലങ്കന്‍ ഓപ്പണര്‍ രങ്കണ ഹെറാത്ത്. ആദ്യ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്‌ടമായപ്പോഴും രഹാനെ ക്രീസിലുണ്ടായിരുന്നു. കാരണം ഏത് നിമിഷവും കളി മാറ്റിമറിക്കാന്‍ കഴിവുള്ള താരമാണ് രഹാനെ. അതിനാല്‍ ക്രീസില്‍ നില്‍ക്കുന്നിടത്തോളം ഞങ്ങള്‍ക്ക് ജയം ഉറപ്പില്ലായിരുന്നു. എന്നാല്‍ രഹാനെ വീണതോടെ ഞങ്ങള്‍ ജയം ഉറപ്പിച്ചുവെന്നും ഹെറാത്ത് പറഞ്ഞു.


21 ഓവരില്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയ ഹെറാത്താണ് ഇന്ത്യയുടെ പരാജയത്തിലേക്കുള്ള വാതില്‍ തുറന്നത്. തരിന്ദു കൗശല്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഉള്‍പ്പെടെ ഇന്ത്യയുടെ ഏഴ് ബാറ്റ്സ്മാന്‍മാര്‍ പത്തിനു മുകളില്‍ റണ്‍സെടുക്കാതെ പുറത്തായതോടെ വിജയ പ്രതീക്ഷകള്‍ രഹാനെയില്‍ വന്നു വീഴുകയായിരുന്നു. 36 റണ്‍സെടുത്ത രഹാനെ പുറത്തായതോടെ ഇന്ത്യ പരാജയം ഉറപ്പിക്കുകയയിരുന്നു. ഒമ്പതാമനായാണ് ഹെറാത്തിന്റെ പന്തില്‍ സ്ലിപ്പില്‍ എയ്ഞ്ചലോ മാത്യൂസിന് ക്യാച്ച് നല്‍കി രഹാനെ പുറത്തായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :