കെ എൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവർ തിരിച്ചെത്തുമോ? ഏകദിന ലോകകപ്പ് ടീം പ്രഖ്യാപനത്തിനുള്ള അവസാന തീയ്യതിയായി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 26 ജൂണ്‍ 2023 (14:20 IST)
ഈ വര്‍ഷം ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള പ്രാഥമിക സ്‌ക്വാഡിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയ്യതി ഓഗസ്റ്റ് 29 ആയിരിക്കുമെന്ന് ഐസിസി. കൃത്യം 2 മാസത്തെ സമയമാണ് ഇതൊടെ ലോകകപ്പ് സ്‌ക്വാഡ് തെരെഞ്ഞെടുക്കാന്‍ ടീമുകള്‍ക്ക് മുന്നിലുള്ളത്. റിഷഭ് പന്ത്,ജസ്പ്രീത് ബുമ്ര,കെ എല്‍ രാഹുല്‍ ശ്രേയസ് അയ്യര്‍ തുടങ്ങിയ താരങ്ങളെല്ലാം തന്നെ പരിക്കിന്റെ പിടിയില്‍ ആയതിനാല്‍ ഐസിസിയുടെ ഈ തീരുമാനം ഏറ്റവും അധികം ബാധിക്കുക ഇന്ത്യയെയാകും.

ഓഗസ്റ്റ് അവസാനവാരം തുടങ്ങുന്ന ഏഷ്യാകപ്പില്‍ ശ്രേയസ് അയ്യര്‍, ജസ്പ്രീത് എന്നിവര്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. എന്നാല്‍ പരിക്ക് പൂര്‍ണ്ണമായും മാറാത്ത ശ്രേയസിന് ലോകകപ്പ് നഷ്ടമായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം ഏറെ കാലമായി ടീമില്‍ നിന്നും പുറത്തുനില്‍ക്കുന്ന ജസ്പ്രീത് ബുമ്ര അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ടീമില്‍ തിരിച്ചെത്തിയേക്കും. റിഷഭ് പന്തും ലോകകപ്പിനുള്ള ടീമില്‍ ഇടം നേടാന്‍ സാധ്യതയില്ല.

നാളെയാണ് ഏകദിന ലോകകപ്പിന്റെ മത്സരക്രമം ഐസിസി ഔദ്യോഗികമായി പുറത്തുവിടുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിസിസിഐ നല്‍കിയ കരട് പ്രകാരം ഒക്ടോബര്‍ അഞ്ചിനാണ് ലോകകപ്പ് തുടങ്ങുക. നവംബര്‍ 19നായിരിക്കും ലോകകപ്പ് ഫൈനല്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :