പോയി താഴെ കിടക്ക്, സ്മിത്തിനെയും ലബുഷെയ്‌നിനെയും പിന്നിലാക്കി ഒന്നാം സ്ഥാനം തിരികെ പിടിച്ച് ജോ റൂട്ട്

അഭിറാം മനോഹർ| Last Modified വ്യാഴം, 22 ജൂണ്‍ 2023 (18:02 IST)
ഐസിസി ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ഓസ്‌ട്രേലിയന്‍ താരം മാര്‍നസ് ലബുഷെയ്‌നിന് ഒന്നാം നമ്പര്‍ സ്ഥാനം നഷ്ടമായി. ആഷസ് പരമ്പരയില്‍ നേടിയ സെഞ്ചുറിയുടെ കരുത്തില്‍ ജോ റൂട്ടാണ് നിലവില്‍ ടെസ്റ്റിലെ ലോക ഒന്നാം നമ്പര്‍ താരം. ന്യൂസിലന്‍ഡ് മുന്‍ നായകന്‍ കെയ്ന്‍ വില്യംസണ്‍ രണ്ടാമതുള്ള പട്ടികയില്‍ ലബുഷെയ്ന്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. റിഷഭ് പന്ത് മാത്രമാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരം.

ആഷസില്‍ ഓസീസിനെതിരായ ആദ്യ ടെസ്റ്റില്‍ പുറത്താകാതെ 118 റണ്‍സ് ആദ്യ ഇന്നിങ്ങ്‌സിലും രണ്ടാം ഇന്നിങ്ങ്‌സില്‍ 46 റണ്‍സും ജോ റൂട്ട് നേടിയിരുന്നു. പാക് നായകന്‍ ബാബര്‍ അസമാണ് പട്ടികയില്‍ നാലാമതുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ മികച്ച പ്രകടനം നടത്തിയ ഓസീസ് താരം ട്രാവിസ് ഹെഡ് പട്ടികയില്‍ അഞ്ചാമതെത്തി. നാല് സ്ഥാനം നഷ്ടപ്പെടുത്തി സ്റ്റീവ് സ്മിത്ത് ആറാം സ്ഥാനത്തേക്കെത്തി. ബാറ്റര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ താരം റിഷഭ് പന്ത് പത്താം സ്ഥാനത്തും രോഹിത് ശര്‍മ പന്ത്രണ്ടാം സ്ഥാനത്തും വിരാട് കോലി പതിനാലാം സ്ഥാനത്തുമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :