തെവാത്തിയയുടെ പ്രകടനം ആകെ ടെൻഷനിലാക്കി, തുറന്ന് സമ്മതിച്ച് വാർണർ

അഭിറാം മനോഹർ| Last Modified ബുധന്‍, 3 മെയ് 2023 (15:04 IST)
ഗുജറാത്ത് ടൈറ്റൻസിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഗുജറാത്ത് താരം രാഹുൽ തെവാത്തിയയുടെ പ്രകടനം തന്നെ ആകെ ടെൻഷനാക്കിയതായി തുറന്ന് സമ്മതിച്ച് ഡൽഹി ക്യാപ്പിറ്റൽസ് നായകൻ ഡേവിഡ് വാർണർ. മത്സരത്തിൽ അവസാന 12 പന്തിൽ 33 റൺസായിരുന്നു ഗുജറാത്തിന് വേണ്ടിയിരുന്നത്. ആൻ്റിച്ച് നോർക്കിയ എറിഞ്ഞ ഓവറിലെ ആദ്യ 3 പന്തിൽ നിന്നും 3 റൺസ് മാത്രമാണ് ഗുജറാത്ത് നേടിയത്. എന്നാൽ പിന്നീട് വന്ന 3 പന്തുകളും താരം സിക്സ് പറത്തി.

ഇതോടെ അവസാന ഓവറിൽ 12 റൺസ് മാത്രം നേടിയാൽ ഗുജറാത്ത് വിജയിക്കും എന്ന നിലയിലായി. എന്നാൽ ഇഷാന്ത് ശർമ എറിഞ്ഞ അവസാന ഓവറിൽ താരം 6 റൺസ് മാത്രം വിട്ടുനൽകി ഡൽഹിയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. തെവാത്തിയ സിക്സുകൾ പറത്തുമ്പോൾ താൻ ടെൻഷനിലായിരുന്നുവെന്നാണ് പറഞ്ഞത്. നോർക്കിയ വളരെ സ്ഥിരതയോടെ പന്തെറിയുന്ന മികച്ച ഡെത്ത് ബൗളറാണ്. എന്നാൽ ഇന്നലെ അദ്ദേഹം റൺസ് വഴങ്ങിയപ്പോൾ ഞാൻ ടെൻഷനിലായി. എന്നാൽ ഇഷാന്ത് ശർമയ്ക്ക് എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമായ ധാരണയുണ്ടായത് തങ്ങൾക്ക് ഗുണം ചെയ്തു. മത്സരശേഷം വാർണർ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :