റിഷഭ് പന്തിൻ്റെ തിരിച്ചുവരവ് ലോകകപ്പ് കഴിഞ്ഞ് മാത്രമെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ| Last Modified ബുധന്‍, 26 ഏപ്രില്‍ 2023 (19:17 IST)
വാഹനാപകടത്തിൽ പരിക്കേറ്റ് സുഖം പ്രാപിച്ച് വരുന്ന ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് 2023 ലോകകപ്പ് കഴിഞ്ഞ് മാത്രമെ ഇന്ത്യൻ ടീമിൽ തിരിച്ചെത്തുകയുള്ളുവെന്ന് റിപ്പോർട്ട്. കുറഞ്ഞത് 2024 ജനുവരിയോടെയെങ്കിലും മാത്രമെ താരത്തിന് സജീവക്രിക്കറ്റിലേക്ക് തിരിച്ചെത്താൻ സാധിക്കുകയുള്ളുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

ഇതോടെ സെപ്റ്റംബറിലെ ഏഷ്യാകപ്പും ഒക്ടോബർ- നവംബർ മാസങ്ങളിൽ നടക്കുന്ന ഏകദിന ലോകകപ്പും താരത്തിന് നഷ്ടമാകും. ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിൻ്റെ മത്സരങ്ങളിൽ ക്രച്ചസിൻ്റെ സഹായത്തോടെ റിഷഭ് പന്ത് എത്തിയിരുന്നു. താരം നടന്നു തുടങ്ങാൻ ഇനിയും ഏതാനും ആഴ്ചകൾ എടുക്കുമെന്നാണ് വിവരം. ക്രിക്കറ്റിൽ ഫിറ്റാകാൻ 8 മാസം വരെയും കീപ്പിംഗ് കൂടി ഏറ്റെടുക്കാൻ കൂടുതൽ സമയവും താരത്തിന് വേണ്ടിവരുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :