എല്ലാം ബിസിസിഐ പദ്ധതികളുടെ ഭാഗം: കഴിഞ്ഞ വർഷം തന്നെ ഫിനിഷർ റോളിൽ തയ്യാറാവാൻ സഞ്ജുവിന് നിർദേശം ലഭിച്ചിരുന്നു

അഭിറാം മനോഹർ| Last Modified ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (19:52 IST)
ഇന്ത്യൻ ടീമിൽ തന്നെ ഏൽപ്പിച്ചിരികുന്ന ജോലിയെ കുറിച്ച് വെളിപ്പെടുത്തി സഞ്ജു സാംസൺ. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും ടോപ് ഓർഡറിലാണ് കളിക്കുന്നതെങ്കിലും നിലവിൽ ഇന്ത്യയുടെ ഏകദിന ടീമിൽ റോളിലാണ് സഞ്ജു കളിക്കുന്നത്. ഇത് ആകസ്മികമായി സംഭവിച്ചതല്ലെന്ന് വ്യക്തമാക്കുകയാണ് സഞ്ജു ഇപ്പോൾ.

ദക്ഷിണാഫ്രിക്കക്കക്കെതിരായ മൂന്നാം ഏകദിന മത്സരത്തിന് മുൻപായാണ് സഞ്ജു ഇക്കാര്യം പറഞ്ഞത്. ഇക്കാര്യം ഇന്ത്യൻ ടീം മാനേജ്മെൻ്റ് എന്നോട് പരഞ്ഞിരുന്നു. വ്യത്യസ്ത തരത്തിലുള്ള റോളുകൾ ഞാൻ പരിശീലിച്ചുകൊണ്ടേയിരിക്കുന്നു. കഴിഞ്ഞ 2 വർഷങ്ങളിലായി വ്യത്യസ്ത ടീമുകൾക്ക് കളിക്കേണ്ടി വരുമ്പോൾ ചെയ്യേണ്ട വ്യത്യസ്തമായ റോളുകളെ കുറിച്ച് മനസിലാക്കുവാൻ ഞാൻ സമയം ചിലവഴിച്ചിരുന്നു.

കഴിഞ്ഞ വർഷം തന്നെ ഫിനിഷറുടെ റോൾ ചെയ്യാൻ തയ്യാറാകണമെന്ന് എനിക്ക് നിർദ്ദേശം ലഭിച്ചിരുന്നു.ശാരീരികമായി ഞാൻ ടോപ്പ് ഓർഡറിൽ മാറ്റ് ചെയ്യുന്നു. എന്നാൽ മാനസികമായി വ്യത്യസ്ത സാഹചര്യങ്ങളീൽ എങ്ങനെ പ്രതികരിക്കണമെന്നും എനിക്ക് മുൻപേ മറ്റുള്ളവർ മനോഹരമായി ഈ ജോലി എങ്ങനെ ചെയ്തുവെന്നതിനെ കുറിച്ചും മനസ്സിലാക്കുവാൻ ഞാൻ ശ്രമിച്ചു. ഇക്കാര്യത്തിൽ ഞാൻ ഒരുപാട് പഠനം നടത്തി. സഞ്ജു പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :