അവസാനം കളിച്ച ആറ് ഏകദിന ഇന്നിങ്ങ്സിൽ 5 ഫിഫ്റ്റി പ്ലസ് സ്കോറുകൾ, 2022ൽ ഇന്ത്യയ്ക്കായി കൂടുതൽ മാൻ ഓഫ് ദ മാച്ച് നേടിയ താരമായി ശ്രേയസ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 10 ഒക്‌ടോബര്‍ 2022 (21:01 IST)
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ തകർപ്പൻ വിജയത്തോടെ പരമ്പരയിൽ തിരിച്ചെത്തിയിരിക്കുകയാണ് ഇന്ത്യ. മത്സരത്തിൽ സെഞ്ചുറിയുമായി തിളങ്ങിയ ശ്രേയസ് അയ്യർ, 93 റൺസുമായി തിളങ്ങിയ ഇഷാൻ കിഷൻ എന്നിവരുടെ പ്രകടനത്തിൻ്റെ ബലത്തിലാണ് ഇന്ത്യ 279 എന്നവിജയലക്ഷ്യം മറികടന്നത്.

ഇന്ത്യയുടെ ടി20 ടീമിൽ ഇടമില്ലെങ്കിലും ഏകദിനത്തിൽ മികച്ച ഫോമിലാണ് ശ്രേയസ്. താരം അവസാനമായി കളിച്ച ആറ് ഏകദിന ഇന്നിങ്ങ്സിൽ അഞ്ചിലും ഫിഫ്റ്റി പ്ലസ് സ്കോറുകൾ നേടാൻ താരത്തിനായിട്ടുണ്ട്. റാഞ്ചിയിലെ സെഞ്ചുറിയും ഇതിൽ പെടും.റാഞ്ചിയിലെ സെഞ്ചുറിപ്രകടനത്തോടെ ഈ വർഷം ഇന്ത്യയ്ക്കായി കൂടുതൽ മാൻ ഓഫ് ദ മാച്ചെന്ന നേട്ടവും ശ്രേയസ് സ്വന്തമാക്കി. ഈ വർഷം താരം നേടുന്ന അഞ്ചാമത്തെ മാൻ ഓഫ് ദ മാച് പുരസ്കാരമാണിത്. നാല് മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടിയ സൂര്യകുമാർ യാദവാണ് രണ്ടാം സ്ഥാനത്ത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :