നിങ്ങള്‍ എന്നേക്കാള്‍ നിരാശരായിരിക്കില്ല; പാക്കിസ്ഥാന്‍ ആരാധകരോട് ഹസന്‍ അലി, വൈകാരികം

രേണുക വേണു| Last Modified ഞായര്‍, 14 നവം‌ബര്‍ 2021 (11:34 IST)

പാക്കിസ്ഥാന്‍ ആരാധകരോട് മാപ്പ് ചോദിച്ച് ക്രിക്കറ്റ് താരം ഹസന്‍ അലി. ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനലില്‍ മാത്യു വെയ്ഡിന്റെ നിര്‍ണായ ക്യാച്ച് നഷ്ടപ്പെടുത്തിയതിലാണ് ഹസന്‍ അലി മാപ്പ് ചോദിച്ചത്. ആരാധകരുടെ പ്രതീക്ഷകള്‍ക്കൊത്ത് തനിക്ക് ഉയരാന്‍ സാധിച്ചില്ലെന്നും താന്‍ കടുത്ത നിരാശയിലാണെന്നും ഹസന്‍ അലി ട്വീറ്റ് ചെയ്തു.

' നിങ്ങളുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് എനിക്ക് ഉയരാന്‍ സാധിച്ചില്ല. എനിക്കറിയാം നിങ്ങള്‍ എല്ലാവരും നിരാശരാണ്. പക്ഷേ, ആരും എന്നേക്കാള്‍ നിരാശരായിരിക്കില്ല. എന്നെ കുറിച്ചുള്ള നിങ്ങളുടെ പ്രതീക്ഷകള്‍ അവസാനിപ്പിക്കരുത്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് വേണ്ടി എന്നാല്‍ സാധിക്കുന്ന വിധമെല്ലാം കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കഠിനമായ പരിശ്രമത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഈ മുറിവ് എന്നെ കൂടുതല്‍ ശക്തിപ്പെടുത്തും,' ഹസന്‍ അലി പറഞ്ഞു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :