അഭിറാം മനോഹർ|
Last Modified ചൊവ്വ, 19 നവംബര്‍ 2024 (17:41 IST)
നവംബര്‍ 22 വെള്ളിയാഴ്ച പെര്‍ത്തില്‍ ആരംഭിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ 22കാരനായ വലം കൈയ്യന്‍ പേസറായ ഹര്‍ഷിത് റാണ ഇന്ത്യയ്ക്കായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നു. ഐപിഎല്‍ 2024ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി നടത്തിയ മികച്ച പ്രകടനമാണ് ടെസ്റ്റ് ടീമിലേക്ക് താരത്തിന് വിളിയെത്താന്‍ കാരണമായത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 10 മത്സരങ്ങളില്‍ നിന്നും 43 വിക്കറ്റുകള്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. ഒരു സെഞ്ചുറിയും 2 അര്‍ധസെഞ്ചുറികളും അടക്കം ബാറ്റ് കൊണ്ടും മികച്ച സംഭാവന നല്‍കിയ താരമാണ് ഹര്‍ഷിത് റാണ. ഓസ്‌ട്രേല്യന്‍ സാഹചര്യങ്ങളില്‍ താരത്തിന്റെ ബാറ്റിംഗ് മികവ് കൂടി ഇന്ത്യയ്ക്ക് കരുത്താകുമെന്നാണ് ടീം മാനേജ്‌മെന്റ് കരുതുന്നത്.