ബിബിഎല്ലിലെ മികച്ച താരമാകുന്ന ആദ്യ ഇന്ത്യക്കാരിയായി ഹർമൻ പ്രീത് കൗർ

അഭിറാം മനോഹർ| Last Modified ബുധന്‍, 24 നവം‌ബര്‍ 2021 (18:28 IST)
വനിതാ ബിഗ് ബാഷ് ലീഗിലെ പ്ലയർ ഓഫ് ദ ടൂർണമെന്റാകുന്ന ആദ്യ ഇന്ത്യൻ താരമായി ദേശീയ ടി-20 ടീം ക്യാപ്റ്റനായ ഹർമൻപ്രീത് കൗർ. സീസണിൽ മെൽബൺ റെനഗേഡ്സിൻ്റെ താരമായ ഹർമൻ 399 റൺസും 15 വിക്കറ്റും നേടിയാണ് ടൂർണമെൻ്റിലെ താരമായത്.

നോക്കൗട്ട് മത്സരങ്ങൾ നടക്കുകയാണെങ്കിലും ബിഗ് ബാഷിൽ ലീഗ് മത്സരങ്ങൾ അവസാനിക്കുമ്പോൾ തന്നെ മികച്ച താരത്തിനുള്ള വോട്ടെടുപ്പ് നടത്തും. ഇതിൽ 31 വോട്ടുകളാണ് ഹർമന് ലഭിച്ചത്. 28 പോയന്റുമായി പെർത്ത് സ്കോർച്ചേഴ്സ് താരങ്ങളായ ബെത്ത് മൂണി, സോഫി ഡിവൈൻ എന്നിവരാണ് അടുത്ത സ്ഥാനങ്ങളിൽ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :