നോ ബോളിന്റെ അയ്യരുകളി; ദേഷ്യം സഹിക്കാന്‍ കഴിയാതെ മുഖം പൊത്തി ഹാര്‍ദിക് പാണ്ഡ്യ, നിരാശപ്പെടുത്തി അര്‍ഷ്ദീപ് സിങ് (വീഡിയോ)

അത് വിക്കറ്റാണെന്ന് കരുതി എല്ലാവരും ആഘോഷം തുടങ്ങുമ്പോഴേക്കും നോ ബോള്‍ സൈറണ്‍ മുഴങ്ങി

രേണുക വേണു| Last Modified വെള്ളി, 6 ജനുവരി 2023 (09:28 IST)

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ 16 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ശ്രീലങ്കയുടെ സ്‌കോര്‍ബോര്‍ഡ് അതിവേഗം ചലിക്കാന്‍ പ്രധാന കാരണം ഇന്ത്യന്‍ ബൗളര്‍മാര്‍ വഴങ്ങിയ നോ ബോളുകളാണ്. ആകെ ഏഴ് നോ ബോളുകളാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞത്. ഇതില്‍ അഞ്ച് നോ ബോളും എറിഞ്ഞത് അര്‍ഷ്ദീപ് സിങ് ആണ്.

ഇന്നിങ്‌സിലെ തന്റെ ആദ്യ ഓവറില്‍ തന്നെ അര്‍ഷ്ദീപ് സിങ് തുടര്‍ച്ചയായി മൂന്ന് നോ ബോളുകള്‍ വഴങ്ങി. മോശം ദിവസമാണെന്ന് മനസ്സിലാക്കിയ ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ആദ്യ ഓവറിന് ശേഷം അര്‍ഷ്ദീപിനെ പിന്‍വലിച്ചു. പിന്നീട് അര്‍ഷ്ദീപ് തന്റെ രണ്ടാം ഓവര്‍ എറിയാനെത്തുന്നത് ഇന്നിങ്‌സ് പൂര്‍ത്തിയാകുന്നതിനു ഒരോവര്‍ മുന്‍പാണ്. അപ്പോഴും അര്‍ഷ്ദീപ് പിഴവ് ആവര്‍ത്തിച്ചു. ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനകയെ പുറത്താക്കിയ ബോളും നോ ബോള്‍ വിളിക്കുകയായിരുന്നു. ലോങ് ഓഫില്‍ ബൗണ്ടറിക്കരികില്‍ വെച്ച് സൂര്യകുമാര്‍ ക്യാച്ചെടുക്കുകയായിരുന്നു.
എന്നാല്‍ അത് വിക്കറ്റാണെന്ന് കരുതി എല്ലാവരും ആഘോഷം തുടങ്ങുമ്പോഴേക്കും നോ ബോള്‍ സൈറണ്‍ മുഴങ്ങി. അര്‍ഷ്ദീപ് എറിഞ്ഞത് ലൈന്‍ നോ ബോള്‍ ആയിരുന്നു. അര്‍ഷ്ദീപ് നോ ബോള്‍ പിഴവ് ആവര്‍ത്തിക്കുന്നത് കണ്ട് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ദേഷ്യം അടക്കാനായില്ല. വളരെ രൂക്ഷ ഭാവത്തില്‍ ഹാര്‍ദിക് മുഖം പൊത്തി പിടിച്ചു നില്‍ക്കുന്നത് വീഡിയോയില്‍ കാണാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

തിയതി കുറിച്ചുവെയ്ക്കാം, കേരളത്തിന് എതിരാളികൾ വിദർഭ, രഞ്ജി ...

തിയതി കുറിച്ചുവെയ്ക്കാം, കേരളത്തിന് എതിരാളികൾ വിദർഭ, രഞ്ജി ട്രോഫി ഫൈനൽ ഈ മാസം 26ന്, ചരിത്രനേട്ടം കൈയകലെ
സെമിയില്‍ സെഞ്ചുറി പ്രകടനം ആവര്‍ത്തിക്കാനായില്ലെങ്കിലും മത്സരത്തില്‍ ഗുജറാത്തിന്റെ പത്താം ...

AFG vs SA: റിക്കിൾട്ടണിന് സെഞ്ചുറി, ദക്ഷിണാഫ്രിക്കക്കെതിരെ ...

AFG vs SA: റിക്കിൾട്ടണിന് സെഞ്ചുറി, ദക്ഷിണാഫ്രിക്കക്കെതിരെ അഫ്ഗാന് 316 റൺസ് വിജയലക്ഷ്യം
തുടക്കം തന്നെ ഓപ്പണര്‍ ടോണി ഡി സോര്‍സിയുടെ വിക്കറ്റ് നഷ്ടമായെങ്കിലും നായകന്‍ തെമ്പ ...

Kerala vs Gujarat: പോകാന്‍ വരട്ടെ, ഒന്നും കഴിഞ്ഞിട്ടില്ല ...

Kerala vs Gujarat: പോകാന്‍ വരട്ടെ, ഒന്നും കഴിഞ്ഞിട്ടില്ല രാമാ... കേരള- ഗുജറാത്ത് മത്സരത്തില്‍ വീണ്ടും ട്വിസ്റ്റ്, 81 റണ്‍സിനിടെ  കേരളത്തിന്റെ 4 വിക്കറ്റ് നഷ്ടമായി!
മത്സരത്തിന്റെ അവസാന ദിവസമായ ഇന്ന് കേരളത്തെ ചെറിയ സ്‌കോറിന് പുറത്താക്കാന്‍ ...

സഞ്ജുവും വിഷ്ണു വിനോദുമില്ല, ഓരോ കളിയും പൊരുതി, 74 ...

സഞ്ജുവും വിഷ്ണു വിനോദുമില്ല, ഓരോ കളിയും പൊരുതി, 74 വർഷത്തിനിടെയിലെ ആദ്യ രഞ്ജി ഫൈനൽ പ്രവേശനം കേരളം സാധ്യമാക്കിയത് വമ്പൻ താരങ്ങളില്ലാതെ
നിര്‍ണായകഘട്ടങ്ങളില്‍ അവതാരപ്പിറവി എടുക്കുന്നത് പോലെ സല്‍മാന്‍ നിസാറും, ...

ദാമ്പത്യജീവിതത്തിൽ പൊരുത്തക്കേടുകൾ മാത്രം: യൂസ്‌വേന്ദ്ര ...

ദാമ്പത്യജീവിതത്തിൽ പൊരുത്തക്കേടുകൾ മാത്രം: യൂസ്‌വേന്ദ്ര ചഹലും ധനശ്രീ വർമയും വേർപിരിഞ്ഞു
കഴിഞ്ഞ 18 മാസമായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം ...