ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന്റെ 46-ാം ഓവറില്‍ തബ്‌റൈസ് ഷംസിയുടെ വിക്കറ്റിന് വേണ്ടിയാണ് പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം റിവ്യു എടുത്തത്. ഹാരിസ് റൗഫ് എറിഞ്ഞ പന്ത് ഷംസിയുടെ പാഡില്‍ കൊണ്ടു. ലെഗ് ബൈ വിക്കറ്റിനായി പാക്കിസ്ഥാന്‍ അപ്പീല്‍ ചെയ്തു. അംപയര്‍ ഔട്ട് അനുവദിക്കാതെ വന്നപ്പോള്‍ പാക് നായകന്‍ റിവ്യു ആവശ്യപ്പെടുകയായിരുന്നു. പന്ത് വിക്കറ്റില്‍ ഹിറ്റ് ചെയ്യുന്നതായി റിവ്യുവില്‍ നിന്ന് വ്യക്തമായി. എന്നാല്‍ ബോള്‍ ട്രാക്കിങ് ബാറ്റര്‍ക്ക് അനുകൂലമായിരുന്നു. ഇക്കാരണത്താല്‍ തേര്‍ഡ് അംപയറും ഔട്ട് അനുവദിച്ചില്ല. ബോള്‍ വിക്കറ്റ് ഹിറ്റിങ് ആണെങ്കില്‍ ഔട്ട് അനുവദിക്കുകയല്ലേ വേണ്ടത് എന്നാണ് ഹര്‍ഭജന്റെ ചോദ്യം.Bad umpiring and bad rules cost Pakistan this game.. @ICC should change this rule .. if the ball is hitting the stump that’s out whether umpire gave out or not out doesn’t matter.. otherwise what is the use of technology??? @TheRealPCB vs #SouthAfrica #worldcup
— Harbhajan Turbanator (@harbhajan_singh) October 27, 2023