— Summu (@cricketKabhakt) October 27, 2023ലഖ്‌നൗവിലെ പരിശീലനത്തിനിടെ ഈ മൂന്ന് പേരോടും ബൗളിങ് കൂടി പരിശീലിക്കാന്‍ രോഹിത് ആവശ്യപ്പെട്ടു. വിരാട് കോലി തന്നെയായിരുന്നു ഇതില്‍ ശ്രദ്ധാകേന്ദ്രം. ഓപ്പണര്‍മാരായ രോഹിത് ശര്‍മയ്ക്കും ശുഭ്മാന്‍ ഗില്ലിനും അരമണിക്കൂറോളം കോലി പന്തെറിഞ്ഞു കൊടുത്തു. കോലിയുടെ പന്തില്‍ രോഹിത് നാല് പടുകൂറ്റന്‍ സിക്‌സറുകള്‍ പറത്തി. ഒടുവില്‍ രോഹിത്തിനെ കോലി പുറത്താക്കുകയും ചെയ്തു. ബൗളിങ്ങിന് ആത്മവിശ്വാസം കൊടുക്കേണ്ടതിനു പകരം കോലിയുടെ പന്തില്‍ യാതൊരു ദയയുമില്ലാതെ രോഹിത് സിക്‌സര്‍ പറത്തിയത് ശരിയായില്ലെന്നാണ് ട്വിറ്ററില്‍ ആരാധകര്‍ പറയുന്നത്.
ഹാര്‍ദിക്കിന് പകരം രവിചന്ദ്രന്‍ അശ്വിനെ കളിപ്പിച്ചാല്‍ ബാറ്റിങ് കരുത്തിനെ അത് പ്രതികൂലമായി ബാധിക്കും. അശ്വിനെ കളിപ്പിക്കണമെങ്കില്‍ സൂര്യകുമാര്‍ യാദവിനെയോ ശ്രേയസ് അയ്യരെയോ പുറത്തിരുത്തേണ്ടി വരും. ഇങ്ങനെയൊരു റിസ്‌ക് എടുക്കാന്‍ രോഹിത് ശര്‍മയ്ക്ക് നൂറ് ശതമാനം ആത്മവിശ്വാസമില്ല. മറിച്ച് ഇപ്പോള്‍ ഉള്ള ബാറ്റര്‍മാരില്‍ ആരെങ്കിലും രണ്ട് പേര്‍ പാര്‍ട് ടൈം ആയി പന്തെറിഞ്ഞാല്‍ അതാകും നല്ലതെന്നാണ് രോഹിത്തിന്റെ അഭിപ്രായം. അതുകൊണ്ടാണ് കോലി, സൂര്യ, ഗില്‍ എന്നിവരോട് ബൗളിങ് പരിശീലനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ രോഹിത് ആവശ്യപ്പെട്ടത്.Virat Kohli now bowling to Shubhman Gill after Rohit Sharma smashed him for 4 sixes pic.twitter.com/9w4o4IJ0t3
— Ansh Shah (@asmemesss) October 26, 2023
Virat Kohli was bowling to Rohit Sharma in nets and he hit him for few sixes.#RohitSharma
— Atul Tiwari (@iTiwariAtul) October 26, 2023
#ViratKohli
pic.twitter.com/Vey7aaWwaM