ഇന്ത്യയുടെ ഓസീസ് പര്യടനം; ഏറ്റവും അപകടകാരിയാകുന്ന താരം ആരെന്നു പറഞ്ഞ് സ്‌റ്റീവ് വോ രംഗത്ത്

ഇന്ത്യയുടെ ഓസീസ് പര്യടനം; ഏറ്റവും അപകടകാരിയാകുന്ന താരം ആരെന്നു പറഞ്ഞ് സ്‌റ്റീവ് വോ രംഗത്ത്

 brian lara , steve waugh , team india , crikcet , virat kohli , Austrlia , വിരാട് കോഹ്‌ലി , ഓസ്‌ട്രേലിയ , സ്‌റ്റീവ് വോ , സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍, ബ്രയാന്‍ ലാറ , ഇന്ത്യന്‍ ടീം
മെല്‍ബണ്‍| jibin| Last Modified വ്യാഴം, 15 നവം‌ബര്‍ 2018 (16:50 IST)
ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഏറ്റവും അപകടകാരിയായ താരം വിരാട് കോഹ്‌ലി ആയിരിക്കുമെന്ന് ഓസ്‌ട്രേലിയന്‍ ഇതിഹാസം സ്‌റ്റീവ് വോ. വലിയ വേദികളില്‍ അതിശയിപ്പിക്കുന്ന പ്രകടനം പുറത്തെടുക്കുന്ന സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍, ബ്രയാന്‍ ലാറ എന്നിവരെ പോലെയാണ് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ കളിക്കുന്നതെന്നും വോ പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ എത്തുന്ന ഇന്ത്യന്‍ ടീമില്‍ കോഹ്‌ലിയെ കൂടാതെ മികച്ച കളിക്കാരുണ്ട്. മോശം സാഹചര്യത്തിലൂടെയാണ് ഓസീസ് കടന്നു പോകുന്നതെങ്കിലും സ്വന്തം നാട്ടില്‍ അവരെ തോല്‍പ്പിക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും വോ വ്യക്തമാക്കി.

ലോകത്തെ ഏതു ടീമിനോടും കിടപിടിക്കുന്ന ബോളിംഗ് നിരയാണ് ഓസ്‌ട്രേലിയയ്‌ക്കുള്ളത്. അതിനാല്‍ ഓസീസ് ആദ്യം ബാറ്റ് ചെയ്യുകയും 350ന് അടുത്തോ അതിനു മുകളിലോ സ്‌കോര്‍ ചെയ്യുകയോ ചെയ്‌താല്‍ അവരെ തോല്‍‌പ്പിക്കുക ബുദ്ധിമുട്ടാകുമെന്നും വോ വ്യക്തമാക്കി.

കഴിഞ്ഞ 15 വര്‍ഷത്തിനിടെ വിദേശത്ത് പര്യടനം നടത്തുന്ന ഇന്ത്യയുടെ ഏറ്റവും മികച്ച ടീമാണിതെന്ന പരിശീലകന്‍ രവി ശാസ്‌ത്രിയുടെ അഭിപ്രായത്തോടെ യോജിപ്പില്ലെന്നും ടീമില്‍ അനാവശ്യ സമ്മര്‍ദ്ദമുണ്ടാക്കാനേ
ഇത്തരം പരാമര്‍ശങ്ങള്‍ ഉപകരിക്കൂവെന്നും ഇഎസ്‌പിഎന്‍ ക്രിക് ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തില്‍ വോ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :