ഐ‌പിഎൽ ഇന്ത്യയിൽ നടത്തുമോ? നിലപാട് വ്യക്തമാക്കി ഗാംഗുലി

അഭിറാം മനോഹർ| Last Modified ബുധന്‍, 8 ജൂലൈ 2020 (12:09 IST)
കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച മത്സരങ്ങൾ ഇന്ത്യയിൽ നടക്കില്ലെന്ന സൂചന നൽകി പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇന്ത്യയിലെ സാഹചര്യം ഈ വർഷം മുഴുവൻ ഇത്തരത്തിൽ തുടരുമെന്നാണ് കരുതുന്നതെന്നും അതിനാൽ തന്നെ ഐപിഎൽ മത്സരങ്ങൾ ഇന്ത്യയിൽ നടക്കാൻ സാധ്യത തീരെ കുറവാണെന്നുമാണ് ഗാംഗുലി പറയുന്നത്.

നിലവിൽ ഇന്ത്യക്ക് പുറത്ത് മത്സരങ്ങൾ സംഘടിപ്പിക്കുകയാണെങ്കിൽ മൂന്ന് സാധ്യതകളാണ് ബിസിസിഐ‌യ്‌ക്ക് മുന്നിലുള്ളത്.ഐപിഎല്ലിന് വേദിയൊരുക്കാന്‍ ന്യൂസിലാന്‍ഡ്, യുഎഇ, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇത്തവണ ഓസീസിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പ് മാറ്റിവെക്കുകയാണെങ്കിൽ സെപ്‌റ്റംബറിൽ ഐപിഎൽ മത്സരങ്ങൾ നടന്നേക്കുമെന്നാണ് വിവരം.ഇത് സംബന്ധിച്ച പ്രഖ്യാപനം ഈ ആഴ്ച ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ലോകകപ്പ് മാറ്റിവെച്ച് ഐപിഎൽ നടത്തുന്നതിനെതിരെ പാകിസ്ഥാൻ രംഗത്തെത്തുകയും ചെയ്‌തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :