വെബ്ദുനിയ ലേഖകൻ|
Last Updated:
ബുധന്‍, 8 ജൂലൈ 2020 (12:14 IST)
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ആളുമാറി മറ്റൊരു കുടുംബത്തിന് നല്‍കി. താനെയിലുള്ള ആശുപത്രിയിലാണ് ഗുരുതരമായ സംഭവം ഉണ്ടായത്. കൊവിഡ് ബാധയെ തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച വയോധികന്റെ വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നൽകുകയായിരുന്നു. ആശുപത്രി അധികൃതരുമായി പൊലീസ് ബന്ധപ്പെട്ടെങ്കിലും വിവരങ്ങൾ ഒന്നും ലഭിച്ചില്ല.
പിന്നീടാണ് ഈ രോഗി രണ്ട് ദിവസം മുൻപ് മമരണപ്പെട്ടുവെന്നും രേഖകളിലുണ്ടായ തെറ്റ് കാരണം മൃതദേഹം മറ്റൊരു കുടുംബത്തിന് വിട്ടു നൽകി എന്നും മനസിലായത്. ആ കുടുംബം മൃതദേഹം തങ്ങളുടെ കുടുംബാഗം എന്ന് കരുതി സംസ്കരിയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ജില്ലാ ഭരണകൂടം നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കൊണ്ടുപോയ കുടുംബത്തിലെ രോഗി ഇപ്പോഴും ചികിത്സയില്‍ തുടരുന്നുണ്ടെന്ന് കണ്ടെത്തി. രണ്ട് രോഗികളുടെയും ചികിത്സാ രേഖകള്‍ തമ്മില്‍ മാറിപ്പോയതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയത് എന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം.