പരിശീലകനായി ഗംഭീർ ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് ആയിരുന്നില്ല, പലരും നിരസിച്ചപ്പോൾ ഒടുവിൽ ഗംഭീറിലെത്തി എന്ന് മാത്രം

Rohit sharma,Gautham Gambhir
Rohit sharma,Gautham Gambhir
അഭിറാം മനോഹർ| Last Modified വ്യാഴം, 2 ജനുവരി 2025 (18:23 IST)
2024ലെ ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ പരിശീലകസ്ഥാനം ഒഴിഞ്ഞിരുന്നു. ദ്രാവിഡിന് പകരക്കാരനായി ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീം പരിശീലകനായി മാറിയത് പെട്ടന്നായിരുന്നു. ഐപിഎല്ലില്‍ മെന്ററെന്ന നിലയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ചാമ്പ്യന്മാരാക്കിയതോടെയാണ് ടീം പരിശീലകനായി ഗംഭീറിന് വാതില്‍ തുറന്നത്. ഇന്ത്യന്‍ പരിശീലകനാകാന്‍ മറ്റ് പലരും താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഗംഭീറിന് അവസരം ലഭിക്കുകയായിരുന്നു.

ഇപ്പോഴിതാ പിടിഐ പങ്കുവെയ്ക്കുന്ന വിവരങ്ങള്‍ പ്രകാരം ഗംഭീര്‍ പരിശീലകനാകുന്നത് ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ആയിട്ടല്ല എന്ന റിപ്പോര്‍ട്ടാണ് വരുന്നത്. പ്രതിനിധിയെ ഉദ്ധരിച്ച് പിടിഐ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ബിസിസിഐ ഇന്ത്യയുടെ മുഖ്യ പരിശീലകനായി നിയമിക്കാന്‍ താത്പര്യം കാണിച്ചത് എന്‍സിഎ ഹെഡ് ആയ മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണെയായിരുന്നു. ലക്ഷ്മണ്‍ അല്ലാതെ വിദേശീയരായ ചിലരെയും കോച്ചായി പരിഗണിച്ചു. എന്നാല്‍ 3 ഫോര്‍മാറ്റിലും പരിശീലകനാകാന്‍ ആരും താത്പര്യം കാണിച്ചില്ല. അങ്ങനെ ഒടുവിലാണ് ഗംഭീറിലെത്തി. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ബിസിസിഐ ഒഫീഷ്യല്‍ പിടിഐയോട് പറഞ്ഞു.


നിലവില്‍ ടി20യില്‍ ഗംഭീറിന്റെ കോച്ചിംഗില്‍ മികച്ച പ്രകടനമാണ് ഇന്ത്യ നടത്തുന്നതെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ അവസ്ഥ പരിതാപകരമാണ്. 2027 വരെയാണ് ബിസിസിഐയ്ക്ക് ഗംഭീറുമായി കരാറുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :