ലോകകപ്പില്‍ രോഹിത് നയിക്കണമെന്ന്; കോഹ്‌ലിയെ തള്ളിപ്പറഞ്ഞ് ആരാധകര്‍

 Rohit sharma , team india , cricket , dhoni , IPL 2019 , രോഹിത് ശര്‍മ്മ , ലോകകപ്പ് , ധോണി , വിരാട് കോഹ്‌ലി
Last Updated: ബുധന്‍, 10 ഏപ്രില്‍ 2019 (14:11 IST)
ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് തുടര്‍ച്ചയായ തോല്‍‌വികളില്‍ പഴി കേള്‍ക്കേണ്ടി വരുന്നത് ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിക്കാണ്. ഏകദിന ലോകകപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ എതിരാളികള്‍ക്ക് മുമ്പില്‍ അടിയറവ് പറയുന്ന വിരാടിന്റെ ക്യാപ്റ്റന്‍സി ഇന്ത്യക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയാണ് ശക്തമാകുന്നത്.

കോഹ്‌ലിയെ നായക സ്ഥാനത്തുനിന്ന് നീക്കി, പകരം രോഹിത് ശര്‍മ്മ ലോകകപ്പില്‍
ഇന്ത്യയെ നയിക്കണമെന്ന ആവശ്യവും ഒരു വിഭാഗം ആരാധകര്‍ മുമ്പോട്ട് വെയ്‌ക്കുന്നുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണി ടീമിന്റെ തലപ്പത്തേക്ക് എത്തണമെന്ന ആവശ്യം ശക്തമാണ്.

ഐപിഎല്‍ മത്സരങ്ങള്‍ മാനദണ്ഡമാക്കി വിലയിരുത്തുന്നതും കുറ്റപ്പെടുത്തുന്നതും കോഹ്‌ലിയെന്ന താരത്തിനോട് ചെയ്യുന്ന ക്രൂരതയാണെന്ന വാദവും ഉയരുന്നുണ്ട്. വിരാടിനെ പിന്തുണച്ച് മുന്‍ നായകന്‍ ദിലീപ് വെങ്‌സര്‍ക്കാര്‍,
ആകാശ് ചോപ്ര എന്നിവര്‍ രംഗത്തെത്തി.


ഐപിഎല്‍ മത്സരങ്ങള്‍ നോക്കി കോഹ്‌ലിയുടെ നായകമികവിനെ വിലയിരുത്തരുതെന്നാണ് വെങ്‌സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. എക്കാലത്തെയും മികച്ച ബാറ്റ്സ്‌മാന്‍മാരില്‍ ഒരാളായ വിരാട് ക്യാപ്‌റ്റന്‍ എന്ന നിലയില്‍ ഉയര്‍ന്നു വരുകയാണ്. ഒരു താരത്തിന്റെ കഴിവ് അളക്കാനുള്ളതല്ല ഐ പി എല്‍ മത്സരങ്ങള്‍. ഈ സാഹചര്യത്തില്‍
വിരാടിനെ എല്ലാവരും പിന്തുണയ്‌ക്കുകയാണ് വേണ്ടതെന്നും വെങ്‌സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു.

ഐപിഎല്ലിലും, ഇന്ത്യന്‍ ടീമിനുമായി കോഹ്‌ലിയുടെ നായകത്വത്തില്‍ ഇറങ്ങിയ അവസാന 13 മത്സരങ്ങളില്‍ 11ലും ടീം തോറ്റു. ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയിലെ രണ്ട് മത്സരങ്ങളും പിന്നാലെ ഏകദിന പരമ്പരയും കൈവിട്ടു. ഇതിന് പിന്നാലെയാണ് ഐപിഎല്ലില്‍ കോഹ്‌ലിയുടെ നേതൃത്വത്തിലിറങ്ങിയ ബാംഗ്ലൂര്‍ കളിച്ച ആറു മത്സരങ്ങളും തോറ്റത്. ഇതോടെയാണ് വിരാടിനെതിരെ ഒരു വിഭാഗം ആരാധകര്‍ രംഗത്തു വന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?
സഞ്ജു സാംസണിനെ ഇമ്പാക്ട് പ്ലെയറായി ഉപയോഗിക്കുന്നതിനാല്‍ ശുഭം ദുബെ പ്ലേയിംഗ് ഇലവനില്‍ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍
മെഗാ താരലേലത്തില്‍ 5.75 കോടിക്കാണ് ആര്‍സിബി ക്രുണാല്‍ പാണ്ഡ്യയെ സ്വന്തമാക്കിയത്

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ...

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ
സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ ...

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

ശ്രേയസ് അയ്യര്‍ ബിസിസിഐ കരാറില്‍ തിരിച്ചെത്തും, ഇഷാന്റെ ...

ശ്രേയസ് അയ്യര്‍ ബിസിസിഐ കരാറില്‍ തിരിച്ചെത്തും, ഇഷാന്റെ തിരിച്ചുവരവ് വൈകും
കഴിഞ്ഞ ഐപിഎല്‍ കാലം മുതല്‍ തന്നെ മികച്ച രീതിയിലാണ് ശ്രേയസ് ബാറ്റ് വീശുന്നത്. ഐപിഎല്ലിന് ...

N Pooran: എൻ പുറാനേ....തുടർച്ചയായ മൂന്നാം മത്സരത്തിലും ...

N Pooran: എൻ പുറാനേ....തുടർച്ചയായ മൂന്നാം മത്സരത്തിലും തിളങ്ങി, ഓറഞ്ച് ക്യാപ് കൈവിടാതെ നിക്കോളാസ് പുറാൻ
ആദ്യ 2 മത്സരങ്ങളിലും അര്‍ധസെഞ്ചുറി നേടിയ താരം മൂന്നാം മത്സരത്തില്‍ 44 റണ്‍സെടുത്താണ് ...

RCB vs GT: ചിക്കു ഭായി ക്രീസില്‍ നില്‍ക്കുമ്പോള്‍ ഡി.എസ്.പി ...

RCB vs GT: ചിക്കു ഭായി ക്രീസില്‍ നില്‍ക്കുമ്പോള്‍ ഡി.എസ്.പി സിറാജ് എന്തു ചെയ്യും? കാണാം ആവേശപ്പോര്
നേരത്തെ ആര്‍സിബി താരമായിരുന്നു സിറാജ്. കോലിയുടെ വളരെ അടുത്ത സുഹൃത്തും

Punjab Kings: ഈ പഞ്ചാബ് എന്തിനും തയ്യാര്‍; ശ്രേയസ് കരുത്ത്

Punjab Kings: ഈ പഞ്ചാബ് എന്തിനും തയ്യാര്‍; ശ്രേയസ് കരുത്ത്
പ്രഭ്‌സിമ്രാന്‍ വെറും 34 പന്തില്‍ ഒന്‍പത് ഫോറും മൂന്ന് സിക്‌സും സഹിതം 202.94 സ്‌ട്രൈക് ...

Rishabh Pant: 'ഒരു കോടിക്കുള്ള പണിയെങ്കിലും എടുക്ക്'; ...

Rishabh Pant: 'ഒരു കോടിക്കുള്ള പണിയെങ്കിലും എടുക്ക്'; വീണ്ടും നിരാശപ്പെടുത്തി പന്ത്, ഇത്തവണ രണ്ട് റണ്‍സ് !
32-2 എന്ന നിലയില്‍ ലഖ്‌നൗ പ്രതിരോധത്തിലായ സമയത്താണ് പന്ത് ക്രീസിലെത്തുന്നത്