പന്തോ കാര്‍ത്തിക്കോ ?, തര്‍ക്കം മുറുകുന്നു; ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാ‍പനം 15ന്

  icc cricket world cup 2019 , indian team , icc , ഐപിഎല്‍ , വിരാട് കോഹ്‌ലി , ലോകകപ്പ് , ധോണി
മുംബൈ| Last Modified തിങ്കള്‍, 8 ഏപ്രില്‍ 2019 (14:14 IST)
ഐപിഎല്‍ മത്സരങ്ങള്‍ ആദ്യ പകതിയോട് അടുക്കവെ ഏകദിന ലോകകപ്പിന് ഇംഗ്ലണ്ടിലേക്ക് പറക്കാനുള്ള ടീമിനെ പ്രഖ്യാപിക്കാനൊരുങ്ങി ഇന്ത്യ. ഈ മാസം 15നാകും പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിക്കുക.

ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുമായി സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ അടുത്ത തിങ്കളാഴ്‌ച കൂടിക്കാഴ്‌ച നടത്തും. അതിനു ശേഷമാകും ടീമിനെ പ്രഖ്യാപിക്കുക.

ലോകകപ്പില്‍ കളിക്കേണ്ടവര്‍ ആരൊക്കെ എന്നതില്‍ ഏകദേശ തീരുമാനമായിട്ടുണ്ട്. നാലാം നമ്പറില്‍ ആര് എന്ന ചോദ്യമാകും പ്രധാനമാകുക. ഋഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, കെഎല്‍ രാഹുല്‍, വിജയ് ശങ്കര്‍ എന്നിവരില്‍ ആരൊക്കെ ടീമില്‍ എത്തുമെന്ന കാര്യമാണ് അനിശ്‌ചിതത്വത്തിലുള്ളത്.

ടീമിനെ പ്രഖ്യാപിക്കുന്നതിനുള്ള അവസരം ഏപ്രില്‍ 23 വരേയുണ്ട്. എന്നാല്‍ അതിന് എട്ടു ദിവസം മുമ്പ് തന്നെ ടീമിനെ തിരഞ്ഞെടുക്കാനാണ് ബി.സി.സി.ഐയുടെ തീരുമാനം. മെയ് 30ന് ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന മത്സരം നടക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :