ഹെഡിനെതിരെ ഇന്ത്യയ്ക്ക് ഒരു പ്ലാനുമില്ല, രോഹിത് കോലി പടുത്തുയര്‍ത്തിയ ടീമിന്റെ പേരിനൊരു നായകന്‍ മാത്രം, രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്കെതിരെ രൂക്ഷവിമര്‍ശനം

Rohit Sharma
അഭിറാം മനോഹർ| Last Modified ഞായര്‍, 15 ഡിസം‌ബര്‍ 2024 (13:51 IST)
Rohit Sharma
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പ്രതിരോധത്തിലായതിന് കാരണം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മോശം ക്യാപ്റ്റന്‍സിയെന്ന് വിമര്‍ശനം. അഡലെയ്ഡ് ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി തിളങ്ങിയ ട്രാവിസ് ഹെഡിനെ വീഴ്ത്താന്‍ ഇന്ത്യൻ ബൗളര്‍മാര്‍ കഷ്ടപ്പെട്ടതാണ് ആരാധകരെ ചൊടുപ്പിച്ചത്. കഴിഞ്ഞ 7 ടെസ്റ്റ് ഇന്നിങ്ങ്‌സുകളിലായി തകര്‍പ്പന്‍ പ്രകടനങ്ങളാണ് ഹെഡ് ഇന്ത്യക്കെതിരെ നടത്തിയത്. ആരാധകര്‍ മാത്രമല്ല മുന്‍ താരങ്ങളും രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്കെതിരെ രംഗത്തെത്തി.

വിരാട് കോലി 7 വര്‍ഷം കൊണ്ട് കെട്ടിപ്പെടുത്ത ടീമിന്റെ പകിട്ടിലാണ് രോഹിത് നായകനായിരിക്കുന്നതെന്നും ഇത് നാണക്കേടാണെന്നുമാണ് മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡന്‍ കമന്ററിക്കിടെ വിമര്‍ശിച്ചത്. അതേസമയം ഹെഡിനെ പോലൊരു താരത്തെ പുറത്താക്കാന്‍ ഇന്ത്യയ്ക്ക് യാതൊരു പ്ലാനുകളുമില്ല എന്നത് തനിക്ക് മനസിലാവുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ നായകനും കോച്ചുമായ അനില്‍ കുംബ്ലെയും പ്രതികരിച്ചു. അതേസമയം യാതൊരു ഗുണവുമില്ലാത്ത തരത്തിലുള്ള ക്രിക്കറ്റാണ് ഇന്ത്യ കളിക്കുന്നതെന്നായിരുന്നു സൈമണ്‍ കാറ്റിച്ചിന്റെ പ്രതികരണം.


ട്രാവിസ് ഹെഡ് ക്രീസിലെത്തുമ്പോള്‍ 75 റണ്‍സിനിടെ 3 വിക്കറ്റുകള്‍ നഷ്ടമായ നിലയിലായിരുന്നു ഓസീസ്. ഈ സമയത്ത് മറ്റൊരു വിക്കറ്റ് കൂടി നേടി ഓസീസിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യക്കായില്ല. നാലാം വിക്കറ്റില്‍ സ്മിത്തും ഹെഡും ചേര്‍ന്ന് 241 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ മത്സരം ഇന്ത്യയുടെ കൈപ്പിടിയില്‍ നിന്നും നഷ്ടമാവുകയും ചെയ്തു.മത്സരത്തില്‍ 160 പന്തില്‍ നിന്നും 152 റണ്‍സാണ് ട്രാവിസ് ഹെഡ് നേടിയത്. മത്സരത്തില്‍ ട്രാവിസ് ഹെഡ് 112 റണ്‍സില്‍ നില്‍ക്കെ ലഭിച്ച ക്യാച്ച് രോഹിത് പാഴാക്കുകയും ചെയ്തിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :