ദുബായ്|
jibin|
Last Modified വെള്ളി, 2 മെയ് 2014 (09:51 IST)
ലോക
ട്വന്റി 20 റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്. നിലവിലെ ട്വന്റി 20 ചാമ്പ്യന്മാരായ ശ്രീലങ്കയെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. ഇന്ത്യ നേരത്തെ രണ്ടാം സ്ഥാനത്തായിരുന്നു.
ഇന്ത്യക്ക് 15 മത്സരങ്ങളില്‍ നിന്ന് 1963 പോയിന്റെ ഉണ്ട്. 22 മത്സരങ്ങള്‍ കളിച്ച ശ്രീലങ്കയുടെ റേറ്റിങ് 130 ആണ്. 123 റേറ്റിങ്ങുള്ള പാകിസ്താനാണ് മൂന്നാമത്.
അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഓസ്ട്രേലിയ ടെസ്റ്റിലെയും ഏകദിനത്തിലെയും ഒന്നാം റാങ്ക് തിരിച്ചുപിടിച്ചു. ദക്ഷിണാഫ്രിക്കയെ മറികടന്നാണ് ഓസ്ട്രേലിയ ഒന്നാം സ്ഥാനത്ത് എത്തിയത്.
ടെസ്റ്റ് റാങ്കില്‍ ഇന്ത്യ അഞ്ചാമതാണ്. ഏകദിനത്തില്‍ രണ്ടാം സ്ഥാനത്തും. ഇംഗ്ലണ്ട്, പാകിസ്താന് എന്നിവരാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.