ഡ്രസിംഗ് റൂമിലേക്കുള്ള സ്‌മിത്തിന്റെ നോട്ടം; ഒടുവില്‍ ബിസിസിഐ ഒരു ‘കട്ട’ തീരുമാനമെടുത്തു

ഡ്രസിംഗ് റൂമിലേക്കുള്ള സ്‌മിത്തിന്റെ നോട്ടത്തില്‍ ഒരു ‘കട്ട’ തീരുമാനമായി

Virat kohli , DRS problem , steve smith , India Australia test , BCCI , bangalur test , സ്‌റ്റീവ് സ്മിത്ത് , ഡിആർഎസ് , ബിസിസിഐ , വിരാട് കോഹ്‌ലി , രാഹുൽ ജോഹ്രി
ന്യൂഡൽഹി| jibin| Last Modified വെള്ളി, 10 മാര്‍ച്ച് 2017 (07:36 IST)
ഡിആർഎസ് സംവിധാനം ഉപയോഗിക്കുന്നതിനായി ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം നായകൻ സ്‌റ്റീവ് സ്മിത്ത് ഡ്രസിംഗ് റൂമിന്‍റെ സഹായം തേടിയ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് നൽകിയിരുന്ന പരാതി പിൻവലിക്കും.

മുംബൈയിലെ ബിസിസിഐ ആസ്ഥാനത്തുവെച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് എക്സിക്യുട്ടിവ് ജയിംസ് സതർലാൻഡ് ബിസിസിഐ ചീഫ് എക്സിക്യുട്ടിവ് രാഹുൽ ജോഹ്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പരാതി പിൻവലിക്കാൻ ബിസിസിഐ തീരുമാനിച്ചത്.

വിഷയം പരിഹരിക്കുന്നതിനായി ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയും സ്‌മിത്തും റാഞ്ചിയിൽ കൂടിക്കാഴ്ച നടത്തും. ടെസ്‌റ്റുകള്‍ ഇനിയും ബാക്കിയുള്ളതിനാലാണ് കൂടുതല്‍ വിവാദം വേണ്ടെന്ന് ബിസിസിഐയും ക്രിക്കറ്റ് ഓസ്ട്രേലിയയും തീരുമാനിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :