Widgets Magazine Widgets Magazine

റെക്കോര്‍ഡിട്ട് ജഡേജ, നിരാശനായി കോഹ്‌ലിയും അശ്വിനും

ദുബായ്, ബുധന്‍, 8 മാര്‍ച്ച് 2017 (20:38 IST)

Widgets Magazine
   ICC , Test ranking , virat kohli , steve smith , ravindra jadeja , Australia india test , ഐസിസി , ആര്‍ അശ്വിന്‍ , വീന്ദ്ര ജഡേജ , വിരാട് കോഹ്‌ലി , ഷക്കീബ് അല്‍ ഹസന്‍

ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജ കരിയറിലാദ്യമായി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. ഒന്നാം സ്ഥാനത്തുള്ള ആര്‍ അശ്വിനും ജഡേജയ്ക്കും 892 റേറ്റിംഗ് പോയന്റുകളാണുള്ളത്.

2008നുശേഷം ഇതാദ്യമായാണ് ബൗളിംഗ് റാങ്കിംഗില്‍ രണ്ടുപേര്‍ ഒരേസമയം ഒന്നാം സ്ഥാനത്ത് എത്തുന്നത്. ഓസ്‌ട്രേലിയക്കെതിരായ ഏഴ് വിക്കറ്റ് നേട്ടമാണ് ജഡ്ഡുവിന്റെ മുന്നേറ്റത്തിന് കാരണം.

ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി മൂന്നാം സ്ഥാനത്തേക്കിറങ്ങി. ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടാണ് രണ്ടാം സ്ഥാനത്ത്. ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്ത് തന്നെയാണ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്.

ബാറ്റിംഗ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസന്‍ ഒന്നാം സ്ഥാനത്തെത്തി. ജഡേജയാണ് മൂന്നാം സ്ഥാനത്ത്. ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റ് മത്സരത്തില്‍ മോശം പ്രകടനം നടത്തിയതാണ് അശ്വിനെ ഒന്നാം സ്ഥാനത്തു നിന്നും രണ്ടാം സ്ഥാനത്തേക്ക് തള്ളാന്‍ കാരണം.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

അശ്വിന് സാധിച്ചേക്കില്ല, ഉമേഷിന് കഴിയും - കോഹ്‌ലിയുടെ അതിബുദ്ധിയില്‍ തകര്‍ന്നത് ഓസീസിന്റെ ചങ്ക്

അഭിമാന വിജയമാണ് ബംഗ്ലൂരില്‍ ഇന്ത്യ നേടിയത്. തുടര്‍ വിജയങ്ങളുടെ ലഹരിയില്‍ മതിമറന്നിരുന്ന ...

news

വിരാട് വിരമിക്കുന്നു ?; ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സെവാഗ് !

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് മത്സരം പുരോഗമിക്കുമ്പോള്‍ ഞെട്ടിപ്പിക്കുന്ന ...

news

ഇന്ത്യന്‍ ക്രിക്കറ്റിന് ചൈനയുമായി കോടികളുടെ ഇടപാട്; വെളിപ്പെടുത്തലുമായി ബിസിസിഐ

പ്രമുഖ മൊബൈൽ കമ്പനിയായ ഓപ്പോ ഇനി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ സ്പോണ്‍സർ. ...

news

ഓസ്‌ട്രേലിയന്‍ ടീം ചതിച്ചെന്ന് കോഹ്‌ലി; വെളിവില്ലാതെ ചെയ്‌തതാണെന്നും പൊറുക്കണമെന്നും സ്‌മിത്ത്

ഡിആര്‍എസ് വിവാദത്തില്‍ ഓസ്‌ട്രേലിയന്‍ ടീമിനെയും നായകന്‍ സ്‌റ്റീവ് സ്‌മിത്തിനെയും ...

Widgets Magazine Widgets Magazine