Last Modified വ്യാഴം, 8 ഓഗസ്റ്റ് 2019 (11:08 IST)
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം ഇന്ന്. ടി20 പരമ്പര തൂത്തുവാരിയ
ഇന്ത്യ ആത്മവിശ്വാസത്തിലാണ്. നാലാം നമ്പറില്‍ കെ എല്‍ രാഹുലാകും കളിക്കുക. ശിഖര്‍ ധവാന് ഓപ്പണര്‍ സ്ഥാനത്തേക്ക് മടങ്ങിയെത്തുന്നു എന്നതാണ് പ്രത്യേകത.ലോകകപ്പിനിടെ പരിക്കേറ്റ ധവാന് മടങ്ങിയരുന്നു.
എന്നാല്‍ ടി20യില്‍ കാര്യമായി തിളങ്ങാന്‍ ധവാന് കഴിഞ്ഞിരുന്നില്ല. ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജ ടീമില്‍ ഇടം കണ്ടേക്കും. ടി20യില്‍ തിളങ്ങിയ പേസര്‍ നവ്ദീപ് സൈനിയെ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്. ഇന്ത്യന്‍ സമയം വൈകീട്ട് 7 മണിക്കാണ് മത്സരം. അതേസമയം 12 റണ്‍സ് കൂടി നേടിയാന്‍ ക്രിസ് ഗെയ്ല്, ബ്രയാന്‍ ലാറയെ മറികടന്ന് വിന്‍ഡീസിനായി കൂടുതല്‍ റണ്‍സ് നേടുന്ന കളിക്കാരനാവും. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്.