വിടവാങ്ങല്‍ മത്സരത്തില്‍ നെഹ്‌റയുടെ അഭ്യാസം; കോഹ്‌ലി ഞെട്ടി, ആരാധകര്‍ക്ക് അതിശയം - ദൃശ്യങ്ങള്‍ വൈറലാകുന്നു

ന്യൂഡൽഹി, വ്യാഴം, 2 നവം‌ബര്‍ 2017 (17:25 IST)

വിടവാങ്ങല്‍ ട്വന്റി-20 മത്സരത്തില്‍ ആരാധകരെയും ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയേയും ഞെട്ടിച്ചു എന്നു പറയുന്നതില്‍ തെറ്റില്ല. പ്രിയതാരത്തിന്റെ കളി ജീവിതത്തിനു വിരാമമിടുന്ന ദൃശ്യങ്ങൾ കാണാന്‍ ആരാധകര്‍ എത്തിയപ്പോഴാണ് നെഹ്‌റ ഫീല്‍‌ഡില്‍ ചില മാന്ത്രിക നിമിഷങ്ങള്‍ തീര്‍ത്തത്.

ന്യൂസിലന്‍‌ഡ് ബാറ്റ്‌സ്‌മാന്‍ ബൌണ്ടറി ലക്ഷ്യമാക്കി എടുത്ത ഷോട്ട് തടഞ്ഞ നെഹ്‌റയുടെ പ്രകടനമാണ് ഫീല്‍‌ഡിലെ ‘പുലി’യെന്നറിയപ്പെടുന്ന കോഹ്‌ലിയെപ്പോലും അത്ഭുതപ്പെടുത്തിയത്. പന്ത് തടഞ്ഞ ശേഷം എടുക്കാന്‍ കുനിയാന്‍ മടിച്ച നെഹ്‌റ ഒരു അഭ്യാസിയെപ്പോലെ കാലുകൊണ്ട് തട്ടി പന്ത് കൈയില്‍ എടുക്കുന്ന ദൃശ്യങ്ങളാണ് എല്ലാവരെയും ഞെട്ടിച്ചത്.

നെഹ്‌റയുടെ മാസ്‌മരിക പ്രകടനം കണ്ട കോഹ്‌ലി അതിശയത്തോടെ ചിരിക്കുകയും അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്‌തു. എന്നാല്‍, തന്റെ പഴയ ശൈലിയോടെ കൈയിലെടുത്ത പന്ത് പിച്ചിലേക്ക് എറിഞ്ഞുകൊടുത്ത ശേഷം ചിരിയോടെ തൽസ്ഥാനത്തേക്ക് മടങ്ങുകയും ചെയ്‌തു നെഹ്‌റ.  

നെഹ്‌റയുടെ പ്രകടനം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

കോഹ്‌ലിക്കു മുമ്പില്‍ സകല കണക്കുകളും തകര്‍ന്നു വീഴുന്നു; വിന്‍ഡീസ് ഇതിഹാസത്തെ പിന്നിലാക്കാന്‍ വിരാട് ഒരുങ്ങുന്നു

റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി വെസ്‌റ്റ് ...

news

ഇന്ത്യയുടെ ചരിത്രവിജയത്തില്‍ കൂടുതല്‍ സന്തോഷിക്കുന്നത് പാക്കിസ്ഥാന്‍; ഇതാണ് അതിന്റെ കാരണം !

ന്യൂസീലന്‍ഡിനെതിരായ ആദ്യ ട്വന്‍റി20യില്‍ തകര്‍പ്പന്‍ ജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. ...

news

നടന്നത് കടുത്ത ആഭിചാരകര്‍മ്മം; പാകിസ്ഥാനെ പരാജയപ്പെടുത്താന്‍ മന്ത്രവാദം നടത്തിയെന്ന് ദിനേഷ്‌ ചാന്‍ഡിമല്‍!

പാകിസ്ഥാനെതിരായ ടെസ്‌റ്റ് പരമ്പര സ്വന്തമാക്കിയത് മന്ത്രവാദികളുടെ അകമഴിഞ്ഞ സഹായം ...

news

ധോണിക്ക് വിരമിക്കാന്‍ സമയമായി ?; തുറന്നു പറഞ്ഞ് ഇന്ത്യയുടെ വന്‍‌മതില്‍ !

ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയമാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയുടെ ...

Widgets Magazine