ഡേവിഡ് വാര്‍ണര്‍ ടി 20 ക്രിക്കറ്റില്‍ നിന്ന് ഉടന്‍ വിരമിക്കും; ലോകകപ്പ് ഫൈനലിന് ശേഷം പ്രഖ്യാപനമെന്ന് സൂചന

രേണുക വേണു| Last Modified ഞായര്‍, 14 നവം‌ബര്‍ 2021 (10:20 IST)

ഓസ്‌ട്രേലിയയുടെ വെറ്ററന്‍ ബാറ്റര്‍ ഡേവിഡ് വാര്‍ണര്‍ ടി 20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തയ്യാറെടുക്കുന്നു. വിരമിക്കല്‍ പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. ഇന്ന് നടക്കുന്ന ടി 20 ലോകകപ്പ് ഫൈനലിന് ശേഷം വാര്‍ണര്‍ ഇക്കാര്യത്തില്‍ തീരുമാനം അറിയിച്ചേക്കും. ലോകകപ്പിനു ശേഷം ടി 20 ഫോര്‍മാറ്റില്‍ വാര്‍ണര്‍ തുടരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐപിഎല്ലില്‍ നിന്നും വിരമിച്ചേക്കും. യുവ താരങ്ങള്‍ക്ക് അവസരം നല്‍കുന്നതിനായി ടി 20 ക്രിക്കറ്റില്‍ നിന്ന് മാറിനില്‍ക്കുന്ന കാര്യം ആലോചിക്കുകയാണെന്ന് വാര്‍ണര്‍ കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. ഓസ്‌ട്രേലിയയ്ക്ക് കന്നി ടി 20 കിരീടം നേടികൊടുത്ത ശേഷം വിരമിക്കാനാണ് വാര്‍ണര്‍ സ്വപ്‌നം കാണുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :