ഇത് നാണംകെട്ട തീരുമാനമെന്ന് വോണ്‍‍; പ്രതികരിക്കാതെ കോഹ്‌ലിയും താരങ്ങളും

ഇത് നാണംകെട്ട തീരുമാനമെന്ന് വോണ്‍‍; പ്രതികരിക്കാതെ കോഹ്‌ലിയും താരങ്ങളും

  kuldeep yadhave , team india , virat kohli , india england test , കുല്‍ദീപ് യാദവ് , ഓസ്‌ട്രേലിയ , ഷെയ്‌ന്‍ വോണ്‍
ലണ്ടന്‍| jibin| Last Updated: വ്യാഴം, 30 ഓഗസ്റ്റ് 2018 (18:58 IST)
ഇംഗ്ലണ്ടിനെതിരായ അവസാന രണ്ടു ടെസ്‌റ്റ് മത്സരങ്ങളില്‍ നിന്നും യുവ സ്‌പിന്നര്‍ കുല്‍ദീപ് യാദവിവിനെ ഒഴിവാക്കിയ നടപടിക്കെതിരെ ആഞ്ഞടിച്ച് ഓസ്‌ട്രേലിയന്‍ ഇതിഹാസം ഷെയ്‌ന്‍ വോണ്‍ രംഗത്ത്.

നിര്‍ണായം മത്സരങ്ങളില്‍ നിന്ന് കുല്‍ദീപിനെ മാറ്റി നിര്‍ത്താനുള്ള ഇന്ത്യന്‍ ടീമിന്റെ തീരുമാനം മോശമാണ്. പരമ്പരയ്‌ക്കിടെയില്‍ അദ്ദേഹത്തെ തിരികെ നാട്ടിലേക്ക് അയച്ച നടപടി നാണം കെട്ട ഒരു തീരുമാനമായിരുന്നെന്നും വോണ്‍ തുറന്നടിച്ചു.

എന്തുകൊണ്ടും ടീമില്‍ തുടരാന്‍ അര്‍ഹതയുള്ള താരമായിരുന്നു കുല്‍ദീപ്. അവസാന രണ്ട് ടെസ്‌റ്റുകളിലും കളിക്കേണ്ട താരമായിരുന്നു അദ്ദേഹം. അത്ഭുതകരമായ രീയില്‍ ബോള്‍ ചെയ്യാനുള്ള കഴിവുള്ള കുല്‍ദീപിനെ ഒഴിവാക്കിയ നടപടി മോശമായിരുന്നുവെന്നും മുന്‍ ഓസീസ് താരം പറഞ്ഞു.

ആദ്യ രണ്ടു ടെസ്‌റ്റുകളിലും ടീമില്‍ ഇടം നേടാന്‍ കഴിയാതിരുന്ന കുല്‍ദീപ് മൂന്നാം ടെസ്‌റ്റില്‍ കളിച്ചെങ്കിലും മികച്ച പ്രകടനം പുറത്തെടുത്തില്ല. ഇതോടെയാണ് താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. അതേസമയം, വിഷയത്തില്‍ പ്രതികരിക്കാന്‍ ടീം നായകന്‍ വിരാട് കോഹ്‌ലി തയ്യാറായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :