‘ആ രണ്ടു പോയിന്റല്ല എനിക്ക് വേണ്ടത്, ആവശ്യം ലോകകപ്പാണ്‘; സച്ചിനെ വിമര്‍ശിച്ച് ഗാംഗുലി രംഗത്ത്

 pulwama attack , pakistan , india, sourav ganguly , sachin tendulkar , ICC , BCCI , സൗരവ് ഗാംഗുലി , പുല്‍വാമ ഭീകരാക്രമണം , പാകിസ്ഥാന്‍ , ബി സി സി ഐ
മുംബൈ| Last Modified ഞായര്‍, 24 ഫെബ്രുവരി 2019 (16:13 IST)
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകകപ്പില്‍ പാകിസ്ഥാനെതിരെ കളിക്കേണ്ടതില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു.

എന്നാല്‍, പാക് ടീമിന് വെറുതെ രണ്ട് പോയിന്റ് നല്‍കരുതെന്നും അവര കളിച്ചു തോല്‍‌പ്പിക്കണമെന്നുമായിരുന്നു ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കറുടെ അഭിപ്രായം.

സച്ചിന്റെ ഈ പ്രസ്‌താവനയ്‌ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ഗാംഗുലിയിപ്പോള്‍. ലോകകപ്പ് നേടുന്നതിനേക്കാള്‍ അദേഹത്തിന് പ്രാധാന്യം കളിക്കാതിരുന്നാല്‍ നഷ്ടമാകുന്ന രണ്ടു പോയിന്റാണ്. എനിക്ക് വേണ്ടത് ലോകകപ്പാണ് എന്നായിരുന്നു ഗാംഗുലി സച്ചിന് മറുപടി നല്‍കിയത്.

അതേസമയം ബിസിസിഐയും കേന്ദ്രസര്‍ക്കാരും എന്ത് തീരുമാനിക്കുന്നോ, ആ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുമെന്നും ബഹുമാനിക്കുമെന്നും ഇന്ത്യന്‍ ടീം ക്യാ‍പ്‌റ്റന്‍ വിരാട് കോഹ്‌ലിയും പരിശീലകന്‍ രവി ശാസ്‌ത്രിയും
കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :