ലോകകപ്പില്‍ പാകിസ്ഥാനെതിരെ കളിക്കണോ ?; മൌനം വെടിഞ്ഞ് കോഹ്‌ലി

 pakistan , virat kohli , BCCI , pulwama ttack , ICC , world cup , ലോകകപ്പ് , വിരാട് കോഹ്‌ലി , ബിസിസിഐ , പാകിസ്ഥാന്‍
മുംബൈ| Last Modified ശനി, 23 ഫെബ്രുവരി 2019 (13:04 IST)
പുല്‍‌വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരം കളിക്കണമോ എന്ന കാര്യത്തില്‍ നിലപാടറിയിച്ച് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി.

കേന്ദ്ര സര്‍ക്കാരും ബിസിസിഐയും സ്വീകരിക്കുന്ന തീരുമാനത്തിനൊപ്പം ടീം നിലകൊള്ളും. തീരുമാനം എന്തായാലും അതിനെ ബഹുമാനിക്കുമെന്നും കോഹ്‌ലി വ്യക്തമാക്കി.

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആർപിഎഫ് ഭടന്മാരുടെ കുടുംബങ്ങളോട് ആത്മാർഥമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയ്ക്ക് എതിരായ ട്വന്റി-20 പരമ്പരയ്‌ക്ക് മുന്നോടിയായിട്ടുള്ള വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം നിലപാടറിയിച്ചത്.

സര്‍ക്കാരും ബിസിസിഐയുമെടുക്കുന്ന തീരുമാനത്തെ പിന്തുണയ്‌ക്കുമെന്ന് പരിശീലകന്‍ രവി ശാസ്‌ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം പരിഗണിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് ബിസിസിഐയുടെ നിലപാട്. സര്‍ക്കാര്‍ തീരുമാനം എന്താണോ അതിനൊപ്പം നില്‍ക്കുമെന്ന് ഇടക്കാല ഭരണ സമിതി വ്യക്തമാക്കി. സമിതി അധ്യക്ഷൻ വിനോദ് റായിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :