പൃഥ്വിയുടെ പരുക്കും, തിരിച്ചുവരവും; നിരാശ പകരുന്ന സൂചനകള്‍ നല്‍കി രവി ശാസ്‌ത്രി

പൃഥ്വിയുടെ പരുക്കും, തിരിച്ചുവരവും; നിരാശ പകരുന്ന സൂചനകള്‍ നല്‍കി രവി ശാസ്‌ത്രി

 prithvi shaw , prithvi shaw injury , team india , cricket , india vs australia , പൃഥ്വി ഷാ , ഓസ്‌ട്രേലിയ , ഇന്ത്യ , ക്രിക്കറ്റ് , രവി ശാസ്‌ത്രി , ഓസ്‌ട്രേലിയ , വിരട് കോഹ്‌ലി
അഡ്‌ലെയ്ഡ്| jibin| Last Updated: ബുധന്‍, 5 ഡിസം‌ബര്‍ 2018 (16:22 IST)
ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റ് പരമ്പര ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഇന്ത്യന്‍ കൗമാരതാരം പൃഥ്വി ഷാ പരിക്കേറ്റ് പുറത്തായത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയത്. അഡ്‌ലെയ്‌ഡ് ടെസ്‌റ്റില്‍ ഷാ കളിക്കില്ലെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചത് നിരാശയോടെയാണ് ഇന്ത്യന്‍ ആരാധകര്‍ കേട്ടത്.

എന്നാല്‍, ഷായുടെ പരുക്കുമായി ബന്ധപ്പെട്ട് കൂടുതല്‍ വാര്‍ത്തകള്‍ പുറത്തെത്തി. പെര്‍ത്തില്‍ നടക്കുന്ന രണ്ടാം ടെസ്‌റ്റും താരത്തിന് നഷ്‌ടമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

പെര്‍ത്തില്‍ ഷാക്ക് കളിക്കാന്‍ പറ്റുമോ എന്നത് മത്സരത്തിന് തൊട്ടുമുമ്പ് മാത്രമെ തീരുമാനിക്കാന്‍ കഴിയൂ എന്ന പരിശീലകന്‍ രവി ശാസ്‌ത്രിയുടെ വാക്കുകളാണ് ആരാധകര്‍ക്ക് സമ്മര്‍ദ്ദത്തിലാക്കുന്നത്.

ഷാ പതുക്കെ നടക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഈ ആഴ്ച അവസാനത്തോടെ ചെറിയ രീതിയില്‍ ഓടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ശുഭ സൂചനയാണ്. ചെറു പ്രായമായതിനാല്‍ ചികിത്സകള്‍ വേഗത്തില്‍ ഫലവത്താകുമെന്നും ശാസ്‌ത്രി പറഞ്ഞു.

ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവനെതിരായ സന്നാഹ മത്സരത്തിനിടെയാണ് ഷായുടെ കണങ്കാലിന് പരിക്കേറ്റത്. പൃഥി പരുക്കിന്റെ പിടിയിലായതോടെ കെഎല്‍ രാഹുലാണ് മുരളി വിജയ്‌ക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :