മദ്യവും സിഗരറ്റുമായി ഗെയിലിന്റെ പുതിയ ചിത്രം ഇന്‍സ്‌റ്റഗ്രാമില്‍

ക്രിസ് ഗെയില്‍ , ഇന്‍സ്‌റ്റഗ്രാം , ബാംഗലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് , ഐപിഎല്‍ ക്രിക്കറ്റ്
ബംഗലൂരു| jibin| Last Modified ഞായര്‍, 24 മെയ് 2015 (16:54 IST)
ബാംഗലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ വെടിക്കെട്ട് താരം ക്രിസ് ഗെയിലിന്റെ പുതിയ ചിത്രം ഇന്‍സ്‌റ്റഗ്രാമില്‍. സിഗരറ്റ്‌ വലിക്കുന്നതിന്റെയും മദ്യം കുടിക്കുന്നതിന്റെയും ഫോട്ടോയാണ്‌ ഇന്‍സ്‌റ്റഗ്രാമില്‍ താരം പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്. വലതു കൈയ്യില്‍ സിഗരറ്റും ഇടം കൈയ്യില്‍ മദ്യം ഉള്ള ഗ്ലാസും പിടിച്ചിരിക്കുന്ന ചിത്രം കരീബിയന്‍ താരം തന്നെയാണ് പോസ്‌റ്റ് ചെയ്‌തത്‌.

ഐപിഎല്ലില്‍ ചലഞ്ചേഴ്‌സിന്റെ വെടിക്കെട്ട് താരമാണ് ഗെയില്‍ ഐപിഎല്‍ ചരിത്രത്തില്‍ 3000 റണ്‍ നേടിയ രണ്ട്‌ താരങ്ങളില്‍ ഒരാളാണ്‌. 126 ഇന്നിങ്‌സുകളില്‍ നിന്നാണ്‌ റെയ്‌ന 3000 റണ്‍ നേടിയത്‌ എന്നാല്‍ ഈ കരീബിയന്‍ താരം ഈ നേട്ടം സ്വന്തമാക്കിയത്‌ വെറും 75 ഇന്നിങ്‌സുകളില്‍ നിന്നാണ്‌.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :